‘ഉലഗത്തിലെ മോസ്റ്റ് ഗിഫ്റ്റഡ് ആർടിസ്റ്റ്, ഇത് വന്ത് കേരള സിനിമാ യുഗം’; ഇത് ശരിക്കും പാൻ ഇന്ത്യൻ! ഭ്രമയു​ഗം വേറെ ലെവലിലേക്ക്

തുടർ വിജയങ്ങളുമായി കുതിക്കുകയാണ് നടൻ മമ്മൂട്ടി. ഭ്രമയു​ഗത്തിലൂടെ മലയാളികളെ മാത്രമല്ല, ഇന്ത്യയാകെ തരം​ഗം സൃഷ്ടിക്കുകയാണ് താരം. അന്യ സംസ്ഥാനങ്ങളിലും ചിത്രം നേട്ടം കൊയ്യുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ഇതര ഭാഷകളിൽ അടക്കം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്ന അത്ര നിസാര കാര്യമല്ല. മമ്മൂട്ടി നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും ചർച്ചയായി കഴിഞ്ഞു.

ഇപ്പോൾ ചിത്രത്തെ കുറിച്ച് ഒരു തമിഴ് സിനിമാസ്വാദകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തമിഴിലെ പ്രശസ്ത സിനിമ നിരൂപകൻ പ്രശാന്തിൻറെ റിവ്യൂ മമ്മൂട്ടി ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ്. ഇതിൻറെ വീഡിയോ മലയാളം സോഷ്യൽ മീഡിയ പേജുകളിലും വൈറലാണ്.
രണ്ടര മണിക്കൂറോളം നീളമുള്ള ഒരു ചിത്രം ബ്ലാക് ആൻറ് വൈറ്റിൽ ആലോചിക്കുക. അതിൽ മമ്മൂട്ടിയെപ്പോലെ ഒരു സൂപ്പർതാരത്തെ ആലോചിക്കുക ഇതൊക്കെ മനുഷ്യ സാധ്യമാണോ എന്നാണ് ആശ്ചര്യത്തോടെ പ്രശാന്ത് ചോദിക്കുന്നത്.

‘ഇത് വന്ത് കേരള സിനിമാ യുഗം. മമ്മുട്ടി ഉലഗത്തിലെ മോസ്റ്റ് ഗിഫ്റ്റഡ് ആർടിസ്റ്റ് എന്നും പ്രശാന്ത് പറയുന്നുണ്ട്. ചിത്രത്തിലെ ഓരോ അണിയറ പ്രവർത്തകനെയും പേര് എടുത്ത് പറഞ്ഞാണ് പ്രശാന്ത് പ്രശംസിക്കുന്നത്. നേരത്തെ തമിഴ് സംവിധായകൻ ലിംഗു സ്വാമി, വസന്ത ബാലൻ തുടങ്ങിയ സംവിധായകർ ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തിയിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽഎൽപിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. അർജുൻ അശോകനും സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലാണ്. സംഗീതം ക്രിസ്റ്റോ സേവ്യർ.

Ajay

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

31 mins ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

3 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

4 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

5 hours ago