വരന്‍ ചടങ്ങുകള്‍ തുടരുമ്പോള്‍ ഉറങ്ങിത്തൂങ്ങി വധു- വീഡിയോ വൈറലായി

വിവാഹദിനത്തിലെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചടങ്ങുകള്‍ക്കിടയില്‍ നടക്കുന്ന അബദ്ധ ദൃശ്യങ്ങള്‍ കണ്ട് ചിരിയടക്കാതെ വരാറുണ്ട്. മിക്ക സ്ഥലങ്ങളിലും വിവാഹ ദിനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പോ ഒരുപക്ഷേ ആഴ്ചകള്‍ക്കു മുന്‍പുതന്നെയോ ആരംഭിക്കുന്ന ആഘോഷങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ വിവാഹം പകല്‍ സമയത്ത് ഏതാനും മണിക്കൂറുകള്‍ മാത്രം നീളുന്ന ചടങ്ങാണെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ രാത്രി ഏറെ വൈകി ആരംഭിച്ച് പുലര്‍ച്ചെ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. അത്തരത്തില്‍ ഒരു വിവാഹ ചടങ്ങിനിടെ ക്ഷീണം മൂലം വിവാഹ വേദിയിലിരുന്ന് വധു ഉറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്.

ചടങ്ങുകള്‍ നീണ്ടതോടെ വിവാഹ വേദിയിലിരുന്ന് അറിയാതെ വധു ഉറങ്ങി പോവുകയായിരുന്നു. ഷിംലയിലാണ് സംഭവം. വധുതന്നെയാണ് രസകരമായ ഈ വീഡിയോ പുറത്തുവിട്ടത്. തൊട്ടരികില്‍ നില്‍ക്കുന്ന വരന്‍ വിവാഹ ആചാരങ്ങള്‍ തുടരുന്നുണ്ട്. ചുറ്റും നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഈ കാഴ്ച കാണുന്നുണ്ടെങ്കിലും അവരാരും വധുവിനെ ശല്യപ്പെടുത്താന്‍ മുതിര്‍ന്നതുമില്ല. സമയം പുലര്‍ച്ചെ ആറര പിന്നിട്ടിട്ടും വിവാഹ ചടങ്ങുകള്‍ അവസാനിക്കാതിരുന്നതിനാലാണ് തനിക്ക് ഉറക്കം പിടിച്ചു നിര്‍ത്താന്‍ പറ്റാതെ പോയതെന്ന് വധു പോസ്റ്റിനൊപ്പം കുറിക്കുന്നു.

നിരവധി പേരാണ് വീഡിയോ കണ്ടത്. മിക്കവരും വധുവിനെ പിന്തുണച്ച് രംഗത്തെത്തി. വധുവിന്റെ അവസ്ഥ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്, ഹല്‍ദിയും മെഹന്തിയും എല്ലാമായി കല്യാണ തലേന്ന് ഏറെ വൈകി ഉറങ്ങാന്‍ കിടന്ന ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ വിവാഹ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ തളര്‍ച്ച തോന്നിയാല്‍ അത്ഭുതമില്ല എന്ന് ചിലര്‍ കുറിക്കുന്നു. സമാനമായ സാഹചര്യങ്ങളിലൂടെ തങ്ങളും കടന്നുപോയിട്ടുണ്ട് എന്ന് പറയുകയാണ് മറ്റു ചിലര്‍. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

5 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

5 hours ago