വിവാഹ വേദിയിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. വധുവിനോ വരനോ സംഭവിക്കുന്ന അമളികള്‍ അല്ലെങ്കില്‍ ഇവരുടെ ഡാന്‍സുകള്‍ തുടങ്ങി നിരവധി വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. വധുവിനെ വരണമാല്യം അണിയിക്കാന്‍ ശ്രമിക്കുമ്പോള്‍ വധു അതിനു സമ്മതിക്കാതെ ഒഴിഞ്ഞു മാറുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരിക്കുന്നത്.
വരന് മാലയിടാന്‍ ശ്രമിക്കുമ്പോള്‍ ഒരു അഭ്യാസിയെപ്പോലെ വധു പിന്നിലേക്ക് വളയുന്നത് വീഡിയോയില്‍ കാണാം. മേക്കപ് ആര്‍ട്ടിസ് പരുള്‍ ഗാര്‍ഗ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ്. വരന്റെ കൈപ്പിടിച്ച് വധു നിവര്‍ന്നു നില്‍ക്കുന്നിടത്താണു വീഡിയോ അവസാനിക്കുന്നത്.
തുഷിത, മയങ്ക് ശര്‍മ എന്നിവരാണ് വധൂ വരന്മാര്. ഇത്ര മെയ്വഴക്കമുള്ള വധുവിനെ അടുത്തൊന്നും കണ്ടിട്ടില്ല, വധു യോഗയോ ജിംനാസ്റ്റിക്സോ പഠിക്കുന്നുണ്ടോ? … തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. അതേസമയം 40 ലക്ഷത്തിലേറെ ആളുകള്‍ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…