വൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രം “കുമരി മാവട്ടത്തിൻ തഗ്സിൽ’ ഹ്രിദ്ധു ഹറൂൺ നായകൻ

കുമരി മാവട്ടത്തിൻ തഗ്സ് ചിത്രത്തിന്റെ താരനിബിഢമായ ക്യാരക്ടർ റിലീസ് ചടങ്ങു ചെന്നൈ സത്യം തിയേറ്ററിൽ നടന്നു. വൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന മുഴു നീള ആക്ഷൻ ചിത്രത്തിന്റെ നായകൻ ഹ്രിദ്ധു ഹറൂണിനെ പ്രശസ്ത സംവിധായകൻ എസ്സ്‌ എസ്സ് രാജമൗലി സദസിനു പരിചയപ്പെടുത്തി. ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയും ഹൃദു നൽകിയ ഗംഭീര പ്രകടനം ഒരിക്കൽ കൂടി ഈ സിനിമയിൽ പ്രതീക്ഷിക്കാമെന്ന് നടൻ ആര്യ ചടങ്ങിൽ ഓർമപ്പെടുത്തി.

പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ കെ ഭാഗ്യരാജ് , ഗൗതം മേനോൻ പ്രശസ്ത ചലച്ചിത്ര താരങ്ങളായ പാർത്ഥിപൻ, ദേസിങ് , ഖുശ്‌ബു, പൂർണിമ ഭാഗ്യരാജ്, കലാ മാസ്റ്റർ, രവി അരശ് തുടങ്ങി നിരവധി ചലച്ചിത്രതാരങ്ങൾ ചടങ്ങിൽ തഗ്സ് ചിത്രത്തിന് ആശംസകളുമായി എത്തിച്ചേർന്നിരുന്നു.

സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീതം, പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം, പ്രവീൺ ആന്റണി എഡിറ്റർ, ജോസഫ് നെല്ലിക്കൽ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എം കറുപ്പയ്യ പ്രൊജക്റ്റ് കോഓർഡിനേറ്റർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യുവരാജ് .

സിംഹാ, ആർ കെ സുരേഷ് , മുനിഷ് കാന്ത്, അനശ്വരാ രാജൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ വിക്രം, ആർ ആർ ആർ, ഡോൺ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്, കന്നഡ ഭാഷകളിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. പി ആർ ഓ പ്രതീഷ് ശേഖർ.

Gargi

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago