സഹോദരിമാരെ ജീവനു തുല്യം സ്നേഹിക്കുന്ന സഹോദരന്മാരുണ്ട്. അച്ഛനു തുല്യം അച്ഛനേക്കാള്‍ അവര്‍ക്ക് കരുത്താകുന്ന സഹോദരന്മാര്. ഇപ്പോഴിതാ അത്തരത്തില്‍ സഹോദരിയുടെ സന്തോഷത്തിനായി ഒരു യുവാവ് ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയുടെ കണ്ണു നനയിക്കുന്നത്.
തന്റെ മക്കളെ അത്രയധികം സ്നേഹിച്ച ഒരു പിതാവ് അപ്രതീക്ഷിതമായി വിട പറഞ്ഞപ്പോള്‍ ഒരു കുടുംബം തകര്‍ന്നു പോയി. അച്ഛനെ അവര്‍ മിസ് ചെയ്തു വല്ലാതെ. സഹോദരിയുടെ വിവാഹത്തിന് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സമ്മാനം അച്ഛന്റെ സാമീപ്യമാണെന്ന് തിരിച്ചറിഞ്ഞ സഹോദരന് അദ്ദേഹത്തിന്റെ ഒരു വാക്സ് പ്രതിമയുണ്ടാക്കി.
അച്ഛനെ വിവാഹ മണ്ഡപത്തില്‍ കണ്ട പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. വാക്സ് പ്രതിമയാണെങ്കിലും ഒറ്റ നോട്ടത്തില്‍ പിതാവ് ജീവനോടെയിരിക്കുന്നതായേ തോന്നുകയുള്ളു.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം ഈ പ്രതിമ കണ്ട വിങ്ങിപ്പൊട്ടുകയായിരുന്നു. വീല്‍ചെയറില്‍ ഇരിക്കുന്ന തന്റെ ഭര്‍ത്താവിനെ കണ്ട് ഭാര്യ ഞെട്ടിപ്പോയി. വിവാഹവേദി ശരിക്കും കണ്ണീരില്‍ കുതിര്‍ന്നു.
സന്തോഷവും സങ്കടവും നിറഞ്ഞ കാഴ്ചയുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സംഭവം എവിടെയാണ് നടന്നതെന്ന റിപ്പോര്‍ട്ടുകളില്ലെങ്കിലും നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്.
മകന്റെ സ്നേഹത്തെ കുറിച്ചാണ് മിക്കവരും കമന്റുകളിടുന്നത്.