മരിച്ചു പോയ അച്ഛനെ സഹോദരന്‍ തിരിച്ചെത്തിച്ചപ്പോള്‍; സഹോദരിയുടെ വിവാഹമണ്ഡപത്തില്‍ വിങ്ങിപ്പൊട്ടി ആളുകള്‍- വീഡിയോ

സഹോദരിമാരെ ജീവനു തുല്യം സ്‌നേഹിക്കുന്ന സഹോദരന്മാരുണ്ട്. അച്ഛനു തുല്യം അച്ഛനേക്കാള്‍ അവര്‍ക്ക് കരുത്താകുന്ന സഹോദരന്മാര്‍. ഇപ്പോഴിതാ അത്തരത്തില്‍ സഹോദരിയുടെ സന്തോഷത്തിനായി ഒരു യുവാവ് ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയുടെ കണ്ണു നനയിക്കുന്നത്.

തന്റെ മക്കളെ അത്രയധികം സ്‌നേഹിച്ച ഒരു പിതാവ് അപ്രതീക്ഷിതമായി വിട പറഞ്ഞപ്പോള്‍ ഒരു കുടുംബം തകര്‍ന്നു പോയി. അച്ഛനെ അവര്‍ മിസ് ചെയ്തു വല്ലാതെ. സഹോദരിയുടെ വിവാഹത്തിന് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സമ്മാനം അച്ഛന്റെ സാമീപ്യമാണെന്ന് തിരിച്ചറിഞ്ഞ സഹോദരന്‍ അദ്ദേഹത്തിന്റെ ഒരു വാക്‌സ് പ്രതിമയുണ്ടാക്കി.

അച്ഛനെ വിവാഹ മണ്ഡപത്തില്‍ കണ്ട പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. വാക്‌സ് പ്രതിമയാണെങ്കിലും ഒറ്റ നോട്ടത്തില്‍ പിതാവ് ജീവനോടെയിരിക്കുന്നതായേ തോന്നുകയുള്ളു.

അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം ഈ പ്രതിമ കണ്ട വിങ്ങിപ്പൊട്ടുകയായിരുന്നു. വീല്‍ചെയറില്‍ ഇരിക്കുന്ന തന്റെ ഭര്‍ത്താവിനെ കണ്ട് ഭാര്യ ഞെട്ടിപ്പോയി. വിവാഹവേദി ശരിക്കും കണ്ണീരില്‍ കുതിര്‍ന്നു.

സന്തോഷവും സങ്കടവും നിറഞ്ഞ കാഴ്ചയുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സംഭവം എവിടെയാണ് നടന്നതെന്ന റിപ്പോര്‍ട്ടുകളില്ലെങ്കിലും നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്.

മകന്റെ സ്‌നേഹത്തെ കുറിച്ചാണ് മിക്കവരും കമന്റുകളിടുന്നത്.

Gargi

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

9 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

9 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

10 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

10 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

22 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

22 hours ago