ധ്യാന്‍ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസ്..!!

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടപ്പെട്ട താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ‘ബുള്ളറ്റ് ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അദ്ദേഹം കേന്ദ്രകഥാപാത്രമായി എത്തുക. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ബുള്ളറ്റ് ഡയറീസ്. സിനിമയുടെ സ്വിച്ച്ഓണ്‍ നടന്നതിന്റെ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. കണ്ണൂര്‍ കരുവാഞ്ചല്‍ കാപ്പിമല ജംഗ്ഷനില്‍ വച്ചായിരുന്നു സ്വിച്ചോണ്‍.

പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആന്‍സണ്‍ പോള്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാര്‍, അല്‍ത്താഫ് സലീം, ശ്രീലക്ഷമി എന്നിവരും മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബി ത്രി എം ക്രിയേഷന്‍സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ഫൈസല്‍ അലിയാണ്. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.

എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. പ്രൊഡക്ഷന്‍ ഡിസൈനര്‍ അനില്‍ അങ്കമാലി, കലാസംവിധാനം അജയന്‍ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍. പി ആര്‍ ഒ- എ എസ് ദിനേശ് എന്നിവരാണ്.

 

 

Aswathy