അങ്ങനെ കാത്തിരുന്ന കല്ല്യാണമെത്തി!!! ബംബര്‍ ചിരി താരം ജോണ്‍ വിവാഹിതനായി

മലയാളി പ്രേക്ഷകര്‍ക്ക് സ്റ്റാന്റ് അപ് കോമഡി പരിചിതമായത് മഴവില്‍ മനോരമയിലെ
ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയിലൂടെയാണ്. വളരെ പെട്ടെന്നാണ് ഷോ ശ്രദ്ധേയമായത്. നിരവധി ആരാധകരും ഷോയ്ക്കുണ്ടായി. ബംബര്‍ ചിരിയിലൂടെ പ്രശസ്തനായ താരമാണ് തൃശ്ശൂര്‍ സ്വദേശി ജോണ്‍. തന്റെ ജീവിത സാഹചര്യങ്ങളെയാണ് ജോണ്‍ അവതരിപ്പിച്ച് കൈയ്യടികളും ബംപറും നേടാറ്.

ഇപ്പോഴിതാവിവാഹം കഴിഞ്ഞ സന്തോഷമാണ് ജോണ്‍ പങ്കുവയ്ക്കുന്നത്. ഫോട്ടോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ജോണ്‍ തന്റെ വധുവിനെ ഷോയില്‍ പരിചയപ്പെടുത്തിയിരുന്നു.

ഒഫ്താല്‍മോളജിസ്റ്റായ അനുവാണ് ജോണിന്റെ ഹൃദയം കീഴടക്കിയയാള്‍.
ഇരുവരും തമ്മിലുള്ള ഉയരത്തിലുള്ള വ്യത്യാസത്തെ മഞ്ജു അടക്കമുള്ള വിധികര്‍ത്താക്കള്‍ ട്രോളിയിരുന്നു. അമിതാഭ് ബച്ചനെയും ജയ ബച്ചനെയും പോലെ ഉണ്ട് എന്നായിരുന്നു മഞ്ജുവിന്റെ കമന്റ്.

ഒരു പ്രോഗ്രാമിന് വേണ്ടി ജോണിനെ വിളിച്ചതോടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആ പരിചയം അങ്ങനെ പ്രണയമായി വളര്‍ന്നു. പലപ്പോഴും ജോണ്‍ സ്റ്റാന്റ് അപ് കോമഡിയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയം വിവാഹവുമായി ബന്ധപ്പെട്ടതാണ്. വിവാഹ പ്രായം കഴിഞ്ഞിട്ടും യാതെ പുരനിറഞ്ഞ് നില്‍ക്കുന്ന ചെറുപ്പക്കാരന്റെ രോധനമാണ് എപ്പോഴും ചിരിപ്പിക്കാറ്.

ജോലി ഇല്ലാത്തത് കൊണ്ട് ആണ് കല്യാണം നടക്കാത്തത് എന്നും ജോണ്‍ പറഞ്ഞിരുന്നു, ഇപ്പോഴിത് ഷോയിലൂടെ പ്രശസ്തനായതോടെ ജോണഇന് കൈ നിറയെ അവസരങ്ങളാണ്, വിദേശത്ത് നിന്നടക്കം ഷോകള്‍ തേടി എത്തുന്നുണ്ട്. സ്റ്റാന്റ് അപ് കോമഡിയെ തന്നെ പ്രൊഫഷനായി തന്നെ എടുത്തിരിയ്ക്കുകയാണ് താരം.

Anu

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

1 hour ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

4 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

4 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

4 hours ago