ലൈവ് വാര്‍ത്ത വായനയ്ക്കിടെ മാധ്യമപ്രവര്‍ത്തകയുടെ വായില്‍ പ്രാണി കയറി!!! പിന്നെ നടന്നത്… വീഡിയോ

ജീവിതത്തിലെ പ്രയാസങ്ങള്‍ക്കിടയിലും സങ്കടനിമിഷത്തിലും പൊട്ടിച്ചിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ വീഡിയോകള്‍ കണ്ടാല്‍ മതിയാകും. എല്ലാ വികാരങ്ങളെയും അടക്കിയുള്ള വാര്‍ത്താവായനയ്ക്കിടെ സംഭവിക്കുന്ന അബദ്ധങ്ങള്‍ കുടുകുടെ ചിരിപ്പിക്കാറുണ്ട്. ലൈവിനിടെ നടക്കുന്നതായതുകൊണ്ട് ഒന്നും ക്രിയേഷനുകളുമല്ല.

അത്തരത്തില്‍ ചിരിപ്പിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ വീഡിയോയാണ് വൈറലാകുന്നത്. വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക പ്രാണിയെ വിഴുങ്ങിയ വീഡിയോയാണ്.

ടൊറൊന്റോയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ ഫറ നാസര്‍ ആണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് നമ്മളെല്ലാം ചിരിക്കേണ്ടതുണ്ട്. അതിനാലാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നതെന്ന് ഫറ കുറിച്ചു.

ഇന്ന് ലൈവ് ആയി വാര്‍ത്ത വായിക്കുന്നതിനിടെ എനിക്ക് ഒരു പ്രാണിയെ വിഴുങ്ങേണ്ടി വന്നു. ഇന്നത്തെ പ്രധാന സംഭവം ലോകത്തെ അറിയിക്കുന്നതിനിടെയായിരുന്നു സംഭവം. എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ഫറാ പങ്കുവച്ചു.

പാകിസ്താനിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കിടെയാണ് സംഭവം. വായില്‍ പ്രാണി കയറിയതോടെ ഫറ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ട്, അതേസമയം, ജോലി തുടരുകയും ചെയ്യുന്നതാണ് വീഡിയോ.

‘ഇതുപോലൊരു മണ്‍സൂണ്‍ പാകിസ്താനില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എട്ട് ആഴ്ച്ചയായി നിര്‍ത്താതെ മഴ പെയ്യുകയാണ്. ദേശീയ സുരക്ഷാ സേന അവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.’ എന്ന് പറയുന്നതിനിടെയാണ് പ്രാണി എത്തിയത്.


അവസാന വാചകം പൂര്‍ത്തിയാക്കുന്നതിനിടേ ആയിരുന്നു പ്രാണി വായില്‍ കയറിയത്. നിരവധി പേര്‍ ഈ വീഡിയോ കാണുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇത്തരം സാഹചര്യത്തിലും ജോലി തടസ്സമില്ലാതെ പൂര്‍ത്തിയാക്കിയ മാധ്യമപ്രവര്‍ത്തകയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ ലോകം.

Anu B