സോഷ്യല്‍ മീഡിയ കീഴടക്കി ഐശ്വര്യ റായ്‌യുടെ ഫോട്ടോകള്‍..! ഈ വരവ് സ്വപ്നതുല്യം..!

കാന്‍ ചലച്ചിത്രമേളയിലെ താരങ്ങളുടെ എന്‍ട്രിയും അവരുടെ ലുക്കിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഫാഷന്‍ ലോകം ഉറ്റുനോക്കുന്ന ഒരു എന്‍ട്രി നടത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. വിശ്വസുന്ദരിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാനാവാതെ ആരാധകര്‍ നോക്കി കൊണ്ടേയിരുന്നു ഈ ബ്യൂട്ടി ക്വീനിനെ. സിനിമാ ലോകത്ത് നിന്ന് മാറി നില്‍ക്കുകയാണെങ്കില്‍ പോലും ഐശ്വര്യ തന്നെയാണ് റാംപിലെയും സ്‌ക്രീനിലേയും താരം.

75-ാമത് കാന്‍ ചലച്ചിത്ര മേളയിലേക്ക് ഐശ്വര്യയുടെ വരവിനായി ആരാധകരും ക്യാമറാക്കണ്ണുകളും കാത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് കറുപ്പ് നിറത്തിലുള്ള ഒരു ഗൗണും അണിഞ്ഞ് ഈ സുന്ദരി എത്തിയത്. ത്രീഡി ഫ്‌ളോറല്‍ മോട്ടിഫ് വര്‍ക്കുകള്‍ ചെയ്ത ബ്ലാക്ക് ഗൗണില്‍ റെഡ് കാര്‍പ്പറ്റിലേക്ക് താരം എത്തിയപ്പോള്‍ ആരാധകര്‍ക്ക് അതൊരു സ്വപ്‌ന തുല്യമായ നിമിഷമായിരുന്നു. ഫാഷന്‍ ലോകവും ആരാധകരും ഏറെ കാത്തിരുന്ന ഒരു എന്‍ട്രിയായിരുന്നു ഐശ്വര്യ റായിയുടേത്.

2002 മുതല്‍ കാന്‍ ചലച്ചിത്ര മേളയുടെ ഭാഗമായി മാറാറുള്ള നടി ഇത്തവണ എങ്ങനെയാണ് എത്തുക എന്ന് കാണാനാണ് ഏവരും കാത്തിരുന്നത്. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്‌ക്കൊപ്പവുമാണ് ഇത്തവണ ഐശ്വര്യ ചലച്ചിത്ര മേളയ്ക്ക് എത്തിയിരിക്കുന്നത്. അതേസമയം, വര്‍ഷങ്ങള്‍ക്കിപ്പുറം ഐശ്വര്യ റായ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന സന്തോഷവും ആരാധകര്‍ക്കുണ്ട്.

നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കൊടുവിലാണ് തമിഴ് സിനിമാ രംഗത്തേക്ക് നടി തിരിച്ചെത്തിയിരിക്കുന്നത്. മണിരത്‌നം എന്ന പ്രശസ്ത സംവിധായകന്റെ പൊന്ന്യന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് നടി എത്തുന്നത്. ഒരു എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്.

Rahul

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

15 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

3 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

3 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

4 hours ago