വിവാദം വിട്ടൊഴിയാതെ ഷാരൂഖ് ഖാന്റെ പത്താന് സിനിമ. ബഹിഷ്കരണാ ഹ്വാനത്തിന് പിന്നാലെ ചിത്രത്തിനെതിരെ കേസെടുത്തിരിക്കുകയാണ് മുംബൈ പൊലീസ്. ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധര്മ്മത്തിന് എതിരാണെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
ബിജെപി അനുയായി ആയ സജ്ഞയ് തിവാരി എന്നയാളുടെ പരാതിയിലാണ് നടപടി. അതേസമയം സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പത്താന്. ചിത്രത്തിലെ ‘ബേഷറാം റാംഗ്’ എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദവും തുടങ്ങിയത്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തില്‍ നായിക കാവി നിറത്തിലെ ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. മാത്രമല്ല കാവി ബിക്കിനിയണിഞ്ഞ പെണ്‍കുട്ടി മുസ്ലീം യുവാവിനെ പ്രണയിക്കുന്നെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാര്‍ വരെ പരസ്യമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെ രംഗത്തെത്തി. ചിത്രം മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗവും തിരുത്തണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്- എന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു.
ഇപ്പോള്‍ അല്പ വസ്ത്രധാരിയായി ആളുകളെ ആകര്‍ഷിക്കുന്ന ദീപിക അടുത്ത തവണ വസ്ത്രമില്ലാതെ വരുമെന്ന് പറഞ്ഞ് നടന് മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളെ നയിക്കുന്നത് സങ്കുചിത കാഴ്ചപ്പാടുകളാണെന്നായിരുന്നു വിവാദത്തില്‍ ഷാരൂഖ് ഖാന് പ്രതികരിച്ചത്. പത്താന് സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. ജനുവരി 25ന് ചിത്രം തിയ്യേറ്ററിലെത്തും.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…