ബോളിവുഡ് താരം സല്‍മാന്‍ ഖാന് എതിരെ കേസ്: കോടതിയില്‍ നേരിട്ട് ഹാജരാകണം

നടന്‍ സല്‍മാന്‍ ഖാന് കോടതി സമന്‍സ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെയെ മര്‍ദിച്ച സംഭവത്തിലാണ് കേസ്. കേസില്‍ ഏപ്രില്‍ 5 ന് താരം നേരിട്ട് ഹാജരാകാന്‍ കോടതിയുത്തരവിട്ടു.

‘സിആര്‍പിസി സെക്ഷന്‍ 202 പ്രകാരമുള്ള അന്വേഷണത്തിനായി കേസ് ഡി എന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെയുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

2019ലാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ സവാരി ചെയ്യുകയായിരുന്നു. അംഗരക്ഷകരുടെ സമ്മതം തേടി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചു. പ്രകോപിതനായ സല്‍മാന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണും താരം തട്ടിയെടുത്തു. പ്രശ്നത്തില്‍ പൊലീസ് താരത്തിന് അനുകൂലമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്‍ പരാതിയില്‍ പറയുന്നു. സമന്‍സിനെക്കുറിച്ച് സല്‍മാന്‍ ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago