വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

Follow Us :

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം കാലിയാക്കാറുണ്ട്. അങ്ങനെ പോകുന്നതിനിടെ പണി കിട്ടിയാലോ, അങ്ങനെ എട്ടിന്റെ പണി കിട്ടിയ പൂച്ചക്കുട്ടിയാണ് സോഷ്യലിടത്ത് നിറയുന്നത്.

പന്തളത്തെ വീട്ടില്‍ കറിയ പൂച്ചക്കുട്ടിയ്ക്കാണ് പണി കിട്ടിയത്. പന്തളം ചേരിക്കല്‍ സ്വദേശി ഷിനാസിന്റെ വീട്ടിന്റെ അടുക്കളയിലാണ് പൂച്ചക്കുട്ടി കയറിയത്. വറുത്തമീന്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റൗവില്‍ കുടുങ്ങി പോയി. കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഒടുവില്‍ രക്ഷയ്ക്കായി ഫയര്‍ഫോഴ്‌സിന്റെ സഹായെ തേടുകയായിരുന്നു കുടുംബം. അടൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയാണ് സ്റ്റൗ മുറിച്ച് മീന്‍ കള്ളനെ രക്ഷപ്പെടുത്തിയത്. പൂച്ചക്കുട്ടിയെ പരുക്കേല്‍ക്കാതെ കിട്ടിയല്ലോ എന്ന സന്തോഷമാണ് ഷിനാസിനും കുടുംബത്തിനും.