ഇനി സേതുരാമയ്യരുടെ വരവ്…!

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂക്ക നായകനായി എത്തുന്ന സിബിഐ ദ ബ്രെയിന്‍ എന്ന ചിത്രം തീയറ്ററുകളിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, വലിയ ആവേശത്തിലാണ് ആരാധകര്‍. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ഹിറ്റ് സിനിമകള്‍ക്ക് പുറമെ സിബിഐ സീരീസിന്റെ അഞ്ചാം ഭാഗമാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നത്. പുതിയ കേസുകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ എത്തുമ്പോള്‍ എന്തൊക്കെയാവും വ്യത്യാസങ്ങള്‍ എന്നും സേതുരാമയ്യരുടെ വലയില്‍ ആരെല്ലാം വീഴുമെന്നും ആവേശത്തോടെ നോക്കിയിരിക്കുകയാണ് ആരാധകര്‍.

റിലീസിന്റെ മുന്നോടിയായി സിബിഐ ദ ബ്രെയിനിന്റെ ട്രെയിലര്‍ ഇന്നലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫയില്‍ സേതുരാമയ്യരുടെ മുഖം തെളിയുമ്പോള്‍ അതിന് സാക്ഷിയാകാന്‍ തന്റെ ആരാധകര്‍ക്കൊപ്പം മമ്മൂട്ടിയും അവിടെ എത്തിയിരുന്നു. അയ്യര്‍ ദുബായിലേക്ക് പോകുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. 34 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സിബിഐ ഡയറികുറുപ്പിന്റെ ആദ്യഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്നിപ്പോള്‍ സിനിമയുടെ അഞ്ചാം ഭാഗം ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോളും അന്ന് ഉള്ളതിനേക്കാള്‍ വലിയ ആവേശവും ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.

അതേസമയം, റിലീസ് തീയതിയില്‍ പോലും മലയാള സിനിമ പിന്തുടര്‍ന്ന് വന്ന രീതി മാറ്റിക്കൊണ്ട് ഞായറാഴ്ച റിലീസ് തീയതി വെച്ചതും ആരാധകരില്‍ കൗതുകും ഉണര്‍ത്തുന്നുണ്ട്. സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം പതിപ്പില്‍ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാര്‍, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, ദിലീഷ് പോത്തന്‍, കനിഹ, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. കെ. മധുവിന്റെ സംവിധാനത്തില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭീഷ്മ പര്‍വ്വം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം തീയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രം മറ്റൊരു ചരിത്രമായി മാറും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.അതോടൊപ്പം ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്ന വലിയൊരു പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

26 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

46 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago