ലൊക്കേഷനില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കില്ല…! അഭിനയിക്കുന്നവര്‍ക്ക് പോലും സിനിമയുടെ പോക്ക് അറിയില്ല..! സസ്‌പെന്‍സ് നിറച്ച് സിബിഐ

പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയ ചിത്രമാണ് സിബിഐ ദി ബ്രെയിന്‍. മമ്മൂട്ടി-കെ മധു-എസ്എന്‍ സ്വാമി കൂട്ടുകെട്ടില്‍ എത്തുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. ചിത്രത്തിന്‌റേതായി പുറത്ത് വരുന്ന ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇപ്പോഴിതാ സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന നടന്‍ രമേശ് പിഷാരടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും സംസാരിച്ച് നടന്നു പോകുന്ന ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമയുടെ വിശേഷങ്ങളാണ് നടന്‍ പങ്കുവെച്ചത്. ചിത്രത്തോടൊപ്പം രമേശ് പിഷാരടി കുറിച്ച് ഇങ്ങനെയായിരുന്നു…
കഥാകൃത്തും കഥാപാത്രവും…..CBI-5 The Brain വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമറിയാവുന്ന സസ്‌പെന്‍സ്….??

അഭിനേതാക്കള്‍ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു?? പ്രൈം ലൊക്കേഷനില്‍ മൊബൈല്‍ ക്യാമറ അനുവദനീയമായിരുന്നില്ല… എന്തോ ചര്‍ച്ച ചെയുവാന്‍ അവര്‍ ദൂരേക്ക് മാറിയപ്പോള്‍….. ??ഒരു ക്ലിക്ക്… ഇതോടെ സിനിമയോടുള്ള ആരാധകരുടെ ആകാംക്ഷയും വര്‍ദ്ധിച്ചിരിക്കുകയാണ്. മുന്‍പ് ചിത്രത്തില്‍ കഥാപാത്രമായി എത്തുന്ന സുദേവും ഇതേ കുറിച്ച് പറഞ്ഞിരുന്നു.

അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിയില്ലെന്നും ഡയലോഗ് പഠിച്ച് അഭിനയിക്കുക എന്നല്ലാതെ സിനിമയുടെ പോക്ക് എങ്ങോട്ടാണെന്നോ സസ്‌പെന്‍സ് എന്താണെന്നോ അറിയില്ലെന്നാണ് സുദേവും പറഞ്ഞത്. എന്തായാലും രമേശ് പിഷാരടിയുടെ ഈ പോസ്റ്റ് വൈറലായി മാറുകയാണ്.

 

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago