മലയാള സിനിമയില്‍ മറ്റൊരു ചരിത്രം തീര്‍ക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ് സിബിഐ ദ ബ്രെയിന്‍. മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ ഓഫീഷ്യല്‍ ടീസര്‍ ഇന്ന് വൈകിട്ട് പുറത്തിറങ്ങും. കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍. സിബിഐ ദ ബ്രെയിനിന്റെ ഒഫീഷ്യല്‍ ഇന്ന് വൈകുന്നേരം 5മണിക്ക് ആയിരിക്കും പുറത്ത് വിടുക. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ ഏ സിബിഐ 5 ദി ബ്രെയിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.
ഹിറ്റായി മാറിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗമാണ് ഇനി പുറത്ത് വരുന്ന ഈ ചിത്രം. മറ്റൊരു പ്രത്യേകത എന്തെന്നാല്‍… വളരെയധികം ജനശ്രദ്ധ നേടിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവക്ക് ശേഷം ആ സീരീസില്‍ പുറത്തു വരാന്‍ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമായിരിക്കും സിബിഐ 5 , ദി ബ്രെയിന്‍. സംവിധായകന് കെ മധുവും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് ഈ അഞ്ചാം ഭാഗം നിര്‍മ്മിക്കുന്നത്. പഴയതില്‍ നിന്ന് വ്യത്യസ്തമായി പല മാറ്റങ്ങളും ഇത്തവണ ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
മമ്മൂട്ടിയ്ക്ക് പുറമെ, രഞ്ജി പണിക്കര്‍, സായ്കുമാര്, സൗബിന് ഷാഹിര്‍, മുകേഷ്, അനൂപ് മേനോന്,ദിലീഷ് പോത്തന്, രമേശ് പിഷാരടി, പ്രതാപ് പോത്തന്, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോന്, അന്‍സിബ, മാളവിക നായര്‍, മായാ വിശ്വനാഥ്, സുദേവ് നായര്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…