ശരിക്കും ചാക്കോച്ചന്‍ കണ്ടത് പ്രണവ് മോഹന്‍ലാലിനെ ആയിരുന്നോ? വീഡിയോ വൈറലാകുന്നു..!!

താരങ്ങള്‍ക്ക് അപരന്മാര്‍ ഉണ്ടാകുന്നത് പ്രേക്ഷകരും വളരെ അത്ഭുതത്തോടെ നോക്കി കാണുന്ന ഒന്നാണ്. ഇങ്ങനെ താരങ്ങളുടെ രൂപസാദൃശ്യമുള്ള വ്യക്തികളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു താരത്തിന്റെ അപരനെ മറ്റൊരു താരം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. രൂപം കൊണ്ടും ശബ്ദം കൊണ്ടും പ്രണവ് മോഹന്‍ലാലിനെ ഓര്‍മ്മപ്പെടുത്തുന്ന ഒരാളെ പരിചയപ്പെടുത്തുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. മലയാളികളുടെ എക്കാലത്തേയും ചോക്ലേറ്റ് ബോയ് ആയിരുന്ന കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ വ്യത്യസ്തതരമായ കഥപാത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാറ്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ അറിയിപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്ഥലത്ത് വെച്ചാണ് പ്രണവ് മോഹന്‍ലാലിനെ പോലെ ഒരാളെ കുഞ്ചാക്കോ കണ്ടുമുട്ടാന്‍ ഇടയായത്.

അറിയിപ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായൊരു വീഡിയോയും ചാക്കോച്ചന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ”പ്രണവ് മോഹന്‍ലാലിനെ പോലിരിക്കുന്ന ബിപിന്‍ തൊടുപുഴയുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടല്‍. ഷൂട്ടിനിടയിലെ തമാശകള്‍,” എന്നാണ് ചാക്കോച്ചന്‍ കുറിക്കുന്നത്. ചാക്കോച്ചന്‍ സന്തോഷത്തോടെ ഓടി വരുന്നതും ബിബിനെ കണ്ട് ”ഹായ്, പ്രണവ്… എന്തായിവിടെ?” എന്നു ചോദിക്കുന്നതും കാണാം. ബിപിനോട് ചാക്കോച്ചന്‍ കുശലം പറയുന്നതിനിടയില്‍ ”അയ്യോ പ്രണവ് ആണോ?”

എന്ന് ഒരു പെണ്‍കുട്ടി തിരക്കുന്നതും ”ആളുകള്‍ കൂടുന്നു, ഓട്,” എന്നു പറഞ്ഞ് തമാശ രൂപേണ ബിപിനെ ചാക്കോച്ചന്‍ ഓടിച്ചു വിടുന്നതും വീഡിയോയില്‍ കാണാം. എല്ലാവരും സ്‌നേഹപൂര്‍വ്വം അപ്പു എന്ന് വിളിക്കുന്ന മോഹന്‍ാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ഒരു താരപുത്രത്തെ കെട്ടിലും മട്ടിലും അല്ലാതെ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് ഒരു സാധാരണക്കാരനെപ്പോലെ യാത്ര ചെയ്യുന്ന വാര്‍ത്തകളും വീഡിയോകളും പ്രേക്ഷകരും കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ അതേ രൂപസാദൃശ്യമുള്ള ബിപിനെ കാണുമ്പോള്‍ പ്രണവ് ആണോ എന്ന് പെട്ടന്ന് ആരാധകരും ചിന്തിച്ചു പോയിരിക്കുകയാണ്.

 

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

21 hours ago