ഒടുവിൽ കുറ്റം സമ്മതിച്ച് ചൈന !! ഞങ്ങൾ അന്നൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മഹാ വിപത്ത് ഉണ്ടാകില്ലായിരുന്നു ….!!

ഒരു  ചെറിയ അശ്രദ്ധ മൂലം ലോ കം മുഴുവൻ ഇപ്പോൾ മരണത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ തന്നെ 34കാരനായ ലീ വെന്‍ലിയാങ് എന്ന ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായിരുന്നു ലീ വെന്‍ലിയാങ്. ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി മുന്‍കൂട്ടി കണ്ട അദ്ദേഹം ഇക്കാര്യം സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി ഡിസംബര്‍ 30ന് മുമ്ബ് തന്നെ പങ്കുവെച്ചിരുന്നു.

സർസിനോട് സാമീപ്യമുള്ള ഏഴു രോഗികൾ തങ്ങളുടെ ആശുപത്രിയിൽ ഉണ്ടെന്നു, എല്ലാവരും ഒരേ മാര്‍ക്കറ്റില്‍നിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ആവശ്യം. ലീയുടെ ഈ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചൈനീസ് സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കുന്നതിന് പകരം, അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ജനുവരി മൂന്നിന് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചു. നിയമനടപടികള്‍ ഉണ്ടായതോടെ തനിക്ക് തെറ്റുപറ്റിയെന്നും, ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും ഡോക്ടര്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് അധികൃതര്‍ നടപടികള്‍ അവസാനിപ്പിച്ചത്.

എന്നാല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഡോക്ടറുടെ മുന്നറിയിപ്പ് സത്യമാകുന്നതിനാണ് ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചത്. രോഗികളെ ചികിത്സിച്ച ലീ വെന്‍ലിയാങ് ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ രോഗം ബാധിച്ച്‌ മരിച്ചു. ലക്ഷക്കണക്കിനാളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് ലോകം മുഴുവന്‍ വൈറസ് പടര്‍ന്നു. ഫലപ്രദമായ മരുന്ന് കണ്ടെത്താത്തതിനാല്‍ വൈറസിനെ വരുതിയിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ഒടുവില്‍ അന്നൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ലോകം മുഴുവന്‍ രോഗം വ്യാപിക്കില്ലായിരുന്നെന്നും,ഡോക്ടറായിരുന്നു ശരിയെന്നും ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞിരിക്കുകയാണ്. ലീ വെന്‍ലിയാങ്ങിന്റെ കുടുംബത്തോട് അധികൃതര്‍ മാപ്പ് പറഞ്ഞു.

ലീയുടെ കുടുംബത്തിന് “മാപ്പപേക്ഷ” നല്‍കിയിട്ടുണ്ടെന്നും,​ ലിയ്ക്കെതിരെ നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago