ചക്കപ്പഴം 2 ഉടന്‍ എത്തും…സന്തോഷം പങ്കുവച്ച് കുഞ്ഞുണ്ണി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. വളരെ പെട്ടെന്നാണ് കുടുംബത്തിലെ നര്‍മ്മ രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്. ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചവരാണ്.

അവതാരകയായിരുന്ന അശ്വതി ശ്രീകാന്ത് നടിയായെത്തിയത് ചക്കപ്പഴത്തിലൂടെയാണ്.
ടിക് ടോക് താരമായ മുഹമ്മദ് റാഫി സുമേഷായും എത്തി. പൈങ്കിളിയായി നടി
ശ്രുതി രജനീകാന്തും പ്രേക്ഷക പ്രിയം നേടി.

ഇപ്പോഴിതാ ചക്കപ്പഴം കുടുംബം വീണ്ടും എത്തുന്ന സന്തോഷമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. കുഞ്ഞുണ്ണി തന്നെയാണ് ചക്കപ്പഴം രണ്ടുമായി എത്തുന്ന സന്തോഷം പങ്കുവച്ചിരിക്കുന്നത്. ആശയായി അശ്വതി ശ്രീകാന്തും, പൈങ്കിളിയായി ശ്രുതി രജനീകാന്തും, റാഫിയുമെല്ലാം തന്നെ തിരിച്ചെത്തുമെന്നാണ് സന്തോഷമാണ് ടീം പങ്കുവച്ചിരിക്കുന്നത്.

പ്രിയപ്പെട്ടവരേ, നിങ്ങളുടെ നീണ്ട കാത്തിരിപ്പുകള്‍ക്കും നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കും ഫുള്‍ സ്റ്റോപ്പ് ഇട്ടുകൊണ്ട് ഞങ്ങള്‍ വീണ്ടും വരുന്നു. ഞങ്ങളുടെ, അല്ല നിങ്ങളുടെ, ഛെ അതുമല്ല നമ്മുടെ പ്ലാവില തറവാട്ടിലേയ്ക്ക്. പഴയ ഞങ്ങളെല്ലാം പുതിയ ഊര്‍ജ്ജവും ഉത്സാഹവുമായി ഇന്നു മുതല്‍, ഇതാ ഇന്നു മുതല്‍ ചക്കപ്പഴം സീസണ്‍ 2 ഷൂട്ട് ആരംഭിക്കുന്നു. മുന്നെ കൂടിയ എല്ലാ പിന്നണിക്കാര്‍ക്കും, ഇപ്പം കൂടുന്ന പിന്നണിക്കാര്‍ക്കും, ചങ്ക് പോലെ സ്‌നേഹം കൊടുത്ത് കൊണ്ട്… കഥ തുട ങ്ങട്ടെ ! എന്ന് അമല്‍ രാജ്‌ദേവ് ഇന്‍സ്റ്റയില്‍ കുറിച്ചു.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

5 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago