മഹീന ഇനി റാഫിയ്ക്ക് സ്വന്തം..! വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു..

ടിക്ക് ടോക്കിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് റാഫി. മികച്ച കണ്ടെന്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയ താരം, പിന്നീട് ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെയും മിനിസ്‌ക്രീനിലെ മിന്നും താരമായി മാറി. ഇപ്പോഴിതാ നടന്റെ വിവാഹം കഴിഞ്ഞതിന്റെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

അതേസമയം, താരത്തിന്റെ വിവാഹ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്, മഹീനയാണ് റാഫിയുടെ വധു. ടിക്ടോക്കിലൂടെ ശ്രദ്ധനേടിയ റാഫി ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരമായത്.

കൊല്ലം കൊട്ടാരക്കര സ്വദേശിയായ റാഫി വെബ്‌സീരീസുകളിലും സജീവമായിരുന്നു. ഇപ്പോഴിതാ പ്രിയ താരത്തിന്റെ വിവാഹ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. റാഫിയുടെ പങ്കാളി മഹീനയും ടിക്ക്‌ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ്.

ഒന്നരവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെത്തുന്നത്. താരങ്ങളുടെ പ്രീവെഡ്ഡിംഗ് ഷൂട്ടിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

 

Aswathy