ടിക്ക് ടോക്കിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് റാഫി. മികച്ച കണ്ടെന്റുകള് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയ താരം, പിന്നീട് ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെയും മിനിസ്ക്രീനിലെ മിന്നും താരമായി മാറി. ഇപ്പോഴിതാ നടന്റെ വിവാഹം കഴിഞ്ഞതിന്റെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
അതേസമയം, താരത്തിന്റെ വിവാഹ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്, മഹീനയാണ് റാഫിയുടെ വധു. ടിക്ടോക്കിലൂടെ ശ്രദ്ധനേടിയ റാഫി ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരമായത്.
കൊല്ലം കൊട്ടാരക്കര സ്വദേശിയായ റാഫി വെബ്സീരീസുകളിലും സജീവമായിരുന്നു. ഇപ്പോഴിതാ പ്രിയ താരത്തിന്റെ വിവാഹ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. റാഫിയുടെ പങ്കാളി മഹീനയും ടിക്ക്ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ്.
ഒന്നരവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെത്തുന്നത്. താരങ്ങളുടെ പ്രീവെഡ്ഡിംഗ് ഷൂട്ടിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…