എന്തൊരു ശബ്ദം, സൂരജ് സന്തോഷിന്റെ സം​ഗീതതത്തിൽ അങ്ങ് അലിഞ്ഞ് ചേരാം; ‘വിവേകാനന്ദൻ വൈറലാണ്’, പാട്ടും വൈറലാണ്

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ മലയാളികളുടെ പ്രിയ യുവനായകൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്‌. ചിത്രത്തിലെ ചാഞ്ചാടി ചാഞ്ഞേ ചാഞ്ചാടി എന്ന മനോഹരമായ ഗാനത്തിൻ്റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ബിജിബാൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ഹരിനാരായണൻ ബി കെയുടെതാണ് വരികൾ. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രത്തിൽ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാരായി എത്തുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്സ്‌ – കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആർട്ട്‌ ഡയറക്ടർ – ഇന്ദുലാൽ, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – പാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ്‌ കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട്, സ്റ്റിൽ ഫോട്ടോഗ്രാഫർ – സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്സാൻ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ – നികേഷ് നാരായണൻ, പി.ആർ.ഒ – വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Ajay

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

24 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago