Malayalam Article

കാത്തിരിപ്പ് പാഴായി; കാണാതായ ചാന്ദ്നി കൊല്ലപ്പെട്ടു മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു

കേരളത്തിന്റെ കാത്തിരിപ്പുകൾ എല്ലാം വിഫലം. ആലുവയിൽ നിന്നും തട്ടിക്കൊണ്ട് പോയ ആറു വയസുകാരി ചാണ്ടിനി കൊല്ലപ്പെട്ടു.ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകൾ ചാന്ദിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് ചാന്ദ്നി.മൃതദേഹം കണ്ടെത്തിയത് ആലുവ മാർക്കറ്റിന് സമീപത്തു നിന്നായിരുന്നു. ചാന്ദ്നിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. മൃതദേഹം ഒടിച്ച് മടക്കിയാണ് ചാക്കിൽ കെട്ടിയിരുന്നത്. കൊന്നു ചാക്കിൽ കെട്ടി , ചാക്കിനു പുറത്തു ഒരു കല്ലും വെച്ചു.ചുമട്ടുതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്നലെ മുതൽ കുട്ടിക്കായുള്ള തെരച്ചിൽ നടക്കുകയായിരുന്നു. ചാന്ദിനിയുടെ ചൂർണിക്കരയിലെ താമസ സ്ഥലത്തിന് സമീപമാണ് ആലുവ മാർക്കറ്റുള്ളത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മറ്റ് കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വാർത്തകൾ പുറത്തു വരുന്നത്.വാർത്ത അറിഞ്ഞത് മുതൽ കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം കേരളമോന്നാകെ കാത്തിരിപ്പും പ്രാര്ഥനയുമായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ആണ് കുഞ്ഞിനെ കാണാതാകുന്നത്. പിന്നീട് പോലീസിലും പരാതി നൽകി. സോഷ്യൽ മീഡിയ പേജുകളിലൊക്കെ കുഞ്ഞിനെ കാണില്ല എന്ന പോസ്റ്റുകൾ നിറഞ്ഞു.

പോലീസ് തിരച്ചിലും ആരംഭിച്ചു. ഇതിനിടയിൽ പ്രതികരണവുമായി താജുദ്ദീൻ എന്നൊരാൾ എത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് കുഞ്ഞിന്റെ കൈ പിടിച്ച് ഒരാൾ ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോവുന്നത് കണ്ടെന്ന് ചുമട്ട് തൊഴിലാളിയായ താജുദ്ദീൻ പറയുന്നു . സമീപത്തെ കോഴിക്കടയിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശി അസ്ഫാക് ആലം ആയിരുന്നു കുഞ്ഞിന്റെ കൈ പിടിച്ചിരുന്നത്. എന്നാൽ സംശയം തോന്നിയതിനാൽ കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും താജുദ്ദീൻ പറഞ്ഞു. കുട്ടി തന്റേതാണെന്ന് അസ്ഫാക് ആലം പറഞ്ഞതായും കുട്ടിയുടെ കയ്യിൽ മിഠായി ഉണ്ടായിരുന്നെന്നും താജുദ്ദീൻ പറയുന്നു.  അതെ ജൂയ്‌സും മിട്ടായിയും വാങ്ങി നൽകി തന്നെയാണ് അസ്വാക് കുട്ടിയെ കൊണ്ട് പോയത്. അസ്വാക് ഇത് സമ്മതിക്കുകയും ചെയ്തു. ഇയാളുടെ പിന്നാലെ മൂന്നാലു പേര് ഉണ്ടായിരുന്നു എന്നും താജുദീൻ പറഞ്ഞു. കുട്ടിയെ കാണാതായെന്ന വാർത്ത കണ്ടതിന് പിറകെയാണ് താജുദ്ദീൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. ഇതനുസരിച്ചു അസ്വാക്കിനു വേണ്ടി തിരച്ചിൽ ആരംഭിച്ചു. അസ്വാക് ജോലി ചെയ്തിരുന്ന ചിക്കൻ കടയുടെ സിസിടിവി കിട്ടിയെങ്കിലും അതിൽ തെളിവൊന്നും ഇല്ലായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ കിട്ടുന്നു. ഇതിൽ അസ്വാക് ആലം കുട്ടിയേയും കൊണ്ട് പോകുന്ന ദൃശ്യങ്ങൾ ഉണ്ട്.

ചാന്ദ്‌നി താമസിച്ചിരുന്ന .വീടിൻ്റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക്താ മസിക്കുകയായിരുന്നു അസഫാക് ആലം. വൈകിട്ട് അഞ്ചു മണിയോടെ ആലുവ സീമാസ് പരിസരത്ത് അസഫാക്ക് കുട്ടിയുമായി എത്തിയെന്ന് പൊലീസിന് വിവരം ലഭിചു . തുടർന്ന് കുട്ടിയുമായി പ്രതി ബസിൽ കയറിയെങ്കിലും ആലുവയിൽ തന്നെ പ്രതി കുട്ടിയുമായി ഇറങ്ങിയെന്നാണ് കെഎസ്ആ‍ര്‍ടിസി ബസ് ജീവനക്കാർ വ്യക്തമാക്കിയത്.രാത്രി പതിനൊന്നരയോടെ ആസക് ആൾതിനെ പോലീസ് പിടികൂടി. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നു. കുട്ടിയെ കൊണ്ടുപോയത് ശരിയാണെന്നും എന്നാൽ അതിനുശേഷമുള്ള കാര്യങ്ങളെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ വാദം. പിന്നീട കുട്ടിയെ വിട്ടുവെന്നും, കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നും പറഞ്ഞു.

പക്ഷെ ഇതൊക്കെ അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അസഫാക്ക് രണ്ട് ദിവസം മുൻപാണ് ഇവിടെ താമസത്തിന് എത്തിയത്. നാല് മക്കളാണ് ബിഹാർ സ്വദേശികളായ ദമ്പതികൾക്കുള്ളത്. രണ്ടാമത്തെ കുട്ടിയാണ് ചാന്ദ്നി. ഈ കുട്ടികളെല്ലാം സമീപ പ്രദേശത്തുള്ളവരോടെല്ലാം വലിയ സൗഹൃദത്തിലായിരുന്നു. അവിടെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികളോടൊക്കെ വലിയ കൂട്ടായിരുന്നു. ചാന്ദ്നി തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. കുട്ടി നന്നായി മലയാളം സംസാരിക്കുമെന്ന് അധ്യാപകരും പറയുന്നു. കുട്ടിയെ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം കൊലക്കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി.

കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കിഡ്നാപ്പിംഗ് വകുപ്പ് ചുമത്തിയാണ് ഇപ്പോ പ്രതിയെ കസ്റ്റഡിയിലെടുത്തത്. മറ്റു രണ്ടു മൂന്ന് പേര് കൂടി പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. . കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാർക്കറ്റിൽ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാ​ഹനം ജനങ്ങൾ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു.

Revathy