ആണ്‍കുഞ്ഞിന്റെ അച്ഛനും അമ്മയും ആയി… സന്തോഷവാര്‍ത്തയുമായി ചന്ദ്രയും ടോഷും

താര ദമ്പതികളായ ചന്ദ്ര ലക്ഷ്മണിനും ടോഷ് ക്രിസ്റ്റിക്കും ആദ്യത്തെ കണ്‍മണിയെത്തി. ടോഷ് ക്രിസ്റ്റിയാണ് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത് പങ്കുവച്ചത്. ‘ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം ടോഷ് ക്രിസ്റ്റി പങ്കുവച്ചത്. ആരാധകരേറെയുള്ള താരങ്ങള്‍ കൂടിയാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും.

ചന്ദ്രയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരവും നേരത്തെ ടോഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘അച്ഛനും അമ്മയും ആകണം… ഞങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുന്നു’വെന്നാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് ടോഷ് കുറിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രയും ടോഷും ജീവിതത്തിലും ഒരുമിച്ചത്. സ്വന്തം സുജാതയുടെ സെറ്റില്‍ വെച്ചുള്ള പ്രണയമാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്കും എത്തിച്ചത്.

സൂര്യ ടിവിയല്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് സ്വന്തം സുജാത. ചന്ദ്ര ലക്ഷ്മണിന്റെ കഥാപാത്രമാണ് സീരിയലിലെ പ്രധാന കഥാപാത്രം. ഗര്‍ഭിണിയായ ശേഷവും ചന്ദ്ര സീരിയല്‍ അഭിനയം തുടര്‍ന്നിരുന്നു. 9ാം മാസം പിന്നിട്ടിട്ടും അഭിനയത്തില്‍ സജീവമായിരുന്നു ചന്ദ്ര. ചന്ദ്ര ഗര്‍ഭിണിയായശേഷം സ്വന്തം സുജാത സീരിയലിന്റെ കഥയിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. 9ാം മാസത്തിലും നിറവയറു വച്ച് ഹെവി ഫൈറ്റ് സീനുകളും ചന്ദ്ര ചെയ്തിരുന്നു. അതിന്റെ വിശേഷങ്ങളും വീഡിയോയും ടോഷ് തന്നെ പങ്കുവച്ചിരുന്നു.

ഗര്‍ഭകാല വിശേഷങ്ങളും വളകാപ്പ് ചടങ്ങും ബേബി ഷവര്‍ ആഘോഷവുമെല്ലാം ചന്ദ്ര പങ്കുവച്ചിരുന്നു. സ്വന്തം സുജാത ടീം ബേബി ഷവര്‍ നടത്തിയിരുന്നു. കേക്ക് മുറിച്ച് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടത്തിയത്.

തങ്ങളുടെ വിവാഹം നടന്ന റിസോട്ടില്‍ വന്ന് അവിടെ വെച്ച് വീഡിയോ പകര്‍ത്തിയാണ് ചന്ദ്ര പുതിയ അതിഥി എത്തുന്ന സന്തോഷം പങ്കുവച്ചിരുന്നത്. വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ചന്ദ്രയും ടോഷും. മനസ്സെല്ലാമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്മണ്‍ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. സ്റ്റോപ് വയലന്‍സെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും ചന്ദ്ര അഭിനയിച്ചിട്ടുണ്ട്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

18 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

38 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

56 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago