ഹൊറർ-കോമഡി ചിത്രം ‘ചന്ദ്രമുഖി 2’ന്റെ റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ് താരവും ചിത്രത്തിലെ നായികയുമായ കങ്കണ റണൗട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഗണേശ ചതുർത്ഥിക്ക് ചിത്രമെത്തുമെന്നാണ് കങ്കണ റണൗട്ട്.അറിയിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്ററ്ൽ രാഘവ ലോറൻസ് മാത്രമാണ് ഉള്ളത്.2005ൽ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി’യുടെ സീക്വൽ ആണ് പുതിയ ചിത്രം.
‘ഈ സെപ്റ്റംബറിൽ അവൾ തിരിച്ചെത്തുകയാണ്. നിങ്ങൾ തയാറാണോ?’ എന്നാണ് പോസ്റ്ററിനൊപ്പം കങ്കണ കുറിച്ചത്. വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്മി മേനോൻ എന്നിവരും പ്രധാന താരങ്ങളായി എത്തുന്നുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്ന സിനിമയുടെ നിർമ്മാണം ലൈക്ക പ്രൊഡക്ഷൻസ് ആണ്
മലയാളം ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചന്ദ്രമുഖി. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005 ഏപ്രിലാണ് റിലീസ് ചെയ്തത്. മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗവും അടുത്തിടെ റിലീസായിരുന്നു.ആർ. ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സനിമയുടെ ചിത്രസംയോജനം ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…