Categories: Film News

ഒരു വിഷക്കെണിയിൽ ആണ് വിജയ് അകപ്പെട്ടിരിക്കുന്നത്, അവനെ ഉടൻ രക്ഷിക്കണം!

എഴുപത്തിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടും വിജയിയുടെ അച്ഛൻ എന്ന പേരിൽ ആണ് ഇന്നും ചന്ദ്രശേഖർ അറിയപ്പെടുന്നത്. ചെയ്ത ചിത്രങ്ങൾ ഒന്നും വേണ്ടപോലെ ശ്രദ്ധിക്കപ്പെടാതെ പോയതാണ് അതിന്റെ കാരണം. വലിയ പ്രശസ്തിൽ ലഭിക്കാതിരുന്ന ചന്ദ്രശേഖർ ആണ് ഇപ്പോൾ രണ്ടു ദിവസമായുള്ള ചർച്ച വിഷയം. കഴിഞ്ഞ ദിവസം ചന്ദ്രശേഖർ  ഓൾ ഇന്ത്യ വിജയ് മക്കൾ ഇയക്കം എന്ന പേരിൽ ഒരു പൊളിറ്റിക്കൽ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. ഒറ്റനോട്ടത്തിൽ നടൻ വിജയ് രൂപീകരിച്ച പാർട്ടിയാണ് ഇതെന്ന് ആളുകൾക്ക് തോന്നും.
പാർട്ടി രജിസ്റ്റർ ചെയ്തതിനു തൊട്ടുപിന്നാലെ ഈ പാർട്ടിയുമായി തനിക്ക് യാധൊരു ബന്ധം ഇല്ലെന്നും ഇത് താൻ രൂപീകരിച്ചതല്ലെന്നും തന്റെ പേരോ ചിത്രമോ പാർട്ടിയുടെ പ്രെമോഷന് വേണ്ടി ഉപയോഗിക്കരുതെന്നും ആവിശ്യപെട്ടുകൊണ്ട് വിജയിയും രംഗത്ത് വന്നിരുന്നു. ഇത് വക വെയ്ക്കാതെ പാർട്ടിയുടെ വളർച്ചയ്ക് വേണ്ടി തന്നെ ഉപയോഗിച്ചാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. കൂടാതെ പാർട്ടിയുടെ ഭാരവാഹികളിൽ ഒരാളായ ശോഭ ചന്ദ്രശേഖറും പാർട്ടിയിൽ നിന്നും രാജി വെച്ചിരുന്നു. തന്റെ സമ്മതം കൂടാതെയാണ് തന്നെ ഇതിൽ അംഗം ആക്കിയതെന്നും പാർട്ടിയിൽ അംഗത്വം എടുക്കാനാണെന്നു പറയാതെ തന്നെ കൊണ്ട് പേപ്പറുകളിൽ ഒപ്പിടീപ്പിക്കുകയായിരുന്നുവെന്നും ചന്ദ്രശേഖറിന്റെ ഭാര്യയും വിജയിയുടെ അമ്മയുമായ ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

Vijay and Mother

ഇപ്പോഴിതാ ചന്ദ്രശേഖർ ഒരു വെളിപ്പെടുത്തലുമായി വീണ്ടും എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ചന്ദ്രശേഖർ ഈ കാര്യം പറഞ്ഞത്. “വിജയ് ഇപ്പോൾ ഒരു വിശക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്. അവനെ ഉടനെ രക്ഷിച്ചില്ലെങ്കിൽ അവന്റെ കരിയർ തന്നെ ഇല്ലാതാകും”. ഇത് മാത്രമാണ് ചന്ദ്രശേഖർ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
വിജയിക്ക് ഞാൻ ഒരു അച്ഛൻ മാത്രം അല്ലായിരുന്നു. അവന്റെ മാനേജർ ആയും പ്യൂണായി വരെ ഞാൻ ജോലി നോക്കിയിട്ടുണ്ട്. ഒരിക്കൽ അവനു എന്നെ മനസിലാകും. അന്ന് അവൻ പശ്ചാത്തപിക്കും എന്നുമാണ് ചന്ദ്രശേഖർ പറഞ്ഞത്. അച്ഛനും മകനും ഇപ്പോൾ കുറെ നാളുകളായി പരസ്പരം സംസാരിക്കാറുപോലും ഇല്ല എന്നാണ് ശോഭ പറഞ്ഞത്.

Rahul

Recent Posts

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

36 seconds ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

2 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago