ചന്ദ്രനിൽ മുത്തമിടാൻ നിമിഷങ്ങൾ മാത്രം; ചരിത്ര നേട്ടത്തിനരികെ ഇന്ത്യ

140 കോടി ജനങ്ങളുടെ പ്രതീക്ഷകളുറെ ക്ലൈമാക്സിനു ഇനി മിനിറ്റുകളുടെ കാത്തിരിപ്പ് മാത്രം. ഇന്ത്യ തൊടുമെന്ന വലിയ രാജ്യമെമ്പാടുമുള്ള ജനതയ്ക്കുള്ളത്. ഐഎസ്ആർഒ ശാശ്ത്രജ്ഞന്മാർ വലിയ ആകാംഷയോടെ അതിലുപരി ആശങ്കയോടെ ആ ക്ലൈമാക്സിനായി കാത്തിരിക്കുന്നു. ഇന്നത്തെ ആ ആര് നാലിന് സമയം ഇന്ത്യയുടെ ചരിത്ര നിമിഷത്തെ രേഖപ്പെടുത്തും . ഇന്ത്യ ചന്ദ്രനിൽ മുത്തമിടും. ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന് പേടകം ഇന്ന് വൈകീട്ട് ചന്ദ്രോപരിതലം തൊടും. ചന്ദ്രയാൻ 3 ലാൻഡിം​ഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണ്. വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു.  5 .20 മുതൽ തന്നെ ഇതിന്റെ ലൈവ് സ്ട്രീമിങ് ആരംഭിക്കും. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.44 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. വൈകിട്ട് 5.45 നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങുക. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകളാണു വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിക്കുന്നത്. ഇന്നത്തെ ലാൻഡിങ് വിജയമായാൽ 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.

അതി സങ്കീര്‍ണമായ അവസാനത്തെ 15 മിനിറ്റുകള്‍ സമ്പൂര്‍ണമായി നിയന്ത്രിക്കുക പേടകത്തിലെ കംപ്യൂട്ടര്‍ ബുദ്ധിയാണ്. പേടകത്തിന്റെ ഗതിനിര്‍ണയത്തിന് സഹായകമാവുക മുന്‍കൂട്ടി തയ്യാറാക്കി നല്‍കിയ ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്..ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്. ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.കാൻബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്പേസ് നെറ്റ്‌വർക്ക് ആന്റിനകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കും. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. ചന്ദ്രനിലേക്ക് ഇറങ്ങുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പേടകത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കില്ല.

മുന്‍കൂട്ടി പ്രോഗ്രാം ചെയ്തു നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്. എന്നാല്‍ അവസാന നിമിഷം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുകായാണെങ്കില്‍ അതിനെ മറികടക്കാനുള്ള സാധ്യമായ എല്ലാ വഴികളും ഐഎസ്ആര്‍ഒ നോക്കുന്നുണ്ട്. ഇന്ന് ലാന്‍ഡിങ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും അഥവാ സാധ്യമായില്ലെങ്കില്‍ അത് ഓഗസ്റ്റ് 27 ലേക്ക് മാറ്റിവച്ചേക്കാം എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. നിലവില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുള്ളത്. നിശ്ചയിച്ച സമയത്തു തന്നെ ചന്ദ്രയാന്‍ 3 ചന്ദോപരിതലത്തില്‍ ഇറങ്ങുമെന്നു തന്നെയാണ് ഐഎസ്ആര്‍ഒ ഏറ്റവും പുതിയ ട്വീറ്റ്. ചന്ദ്രയാന്‍ മൂന്നിന്‍റെ സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ണ വിജയമായിരിക്കും എന്നതിനെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ഐഎസ്ആര്‍ഒ പങ്കുവയ്ക്കുന്നുണ്ട്.  ഇന്ന് തന്നെ പേടകം വിജയകരമായി ലാൻഡ് ചെയ്യുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും ആത്മവിശ്വാസം പ്രകടിപ്പിച്ചുകഴിഞ്ഞു. എങ്കില്‍ പോലും ലാൻഡർ മൊഡ്യൂളിന്റെ ആരോഗ്യവും ചന്ദ്രോപരിതലത്തിലെയും അന്തരീക്ഷത്തിലെയും സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ലാന്‍ഡിങിന് തൊട്ടുമുന്‍പേ ഇറങ്ങാനുള്ള തീരുമാനം പുനപരിശോധിക്കുമെന്നും അന്തിമ തീരുമാനം എടുക്കുമെന്നുമാണ് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ ഡയറക്ടര്‍ നിലേഷ് എം ദേശായി പറയുന്നത്.ഏതെങ്കിലും ഘടകങ്ങൾ സാഹചര്യങ്ങൾ പ്രതികൂലമാക്കിയാൽ ലാന്‍ഡിങ് തീയ്യതിയും സമയവും ഓഗസ്റ്റ് 27 ലേക്ക് മാറ്റി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. അഥവാ ലാന്‍ഡിങ് ഓഗസ്റ്റ് 27-ലേക്ക് മാറ്റിവയ്ക്കുകയാണെങ്കില്‍ റോവർ, ലാൻഡർ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് 4 ഭൗമദിനങ്ങള്‍ നഷ്ടമാകു കായും ചെയ്യും . മുമ്പ് 2019 ല്‍ ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡര്‍ പരാജയം നേരിട്ടത് സോഫ്റ്റ് ലാന്‍ഡിങിനിടെയാണ്. തിരശ്ചീനമായി സഞ്ചരിച്ച പേടകത്തെ കാലുകള്‍ താഴേക്ക് വരും വിധത്തില്‍ കുത്തനെയാക്കി മാറ്റാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

Revathy