ഇസ്രോയിലെ താരങ്ങൾ; ചന്ദ്രയാന്റെ വിജയത്തിന് പിന്നിൽ ഇവർ

ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 1 മുതല്‍ ആരംഭിക്കുന്ന പര്യവേഷണത്തിന്‍റെ നാളുകൾ മുതൽ അനവധി പ്രതിസന്ധികള്‍ക്കും തിരിച്ചടികള്‍ക്കും ശേഷമാണ് ചാന്ദ്രയാൻ മൂന്നു ചന്ദ്രനിൽ മുത്തമിട്ടത്. ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ ‘സൂപ്പര്‍ സ്റ്റാറു’കള്‍ ആയ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ മഹാവിജയം നേടിയത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്ന മറ്റാര്‍ക്കും കീഴടക്കാന്‍ കഴിയാതിരുന്ന വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് പോയത് ആയിരത്തോളം ശാസ്ത്രജ്ഞന്മാരും എഞ്ചിനീയര്‍മാരുമായിരുന്നു. അവർക്കൊപ്പം 143 കോടി ജനനഗലും. ചന്ദ്രയാന്‍ 2 അവസാനനിമിഷം പാളിപ്പോയപ്പോഴും പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പിഴവുകള്‍ പരിഹരിച്ച് ലക്ഷ്യത്തിലേക്ക് അവര്‍ ഒന്നിച്ച് നീങ്ങി. ഒടുവില്‍ ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിലേക്ക് 143 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ലാന്‍ഡ് ചെയ്തു. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം.കടമ്പകള്‍ പലതും കടന്ന് ചന്ദ്രയാന്‍ 3 വിജയത്തിലെത്തിയതിന്റെ അമരക്കാർ ആരൊക്കെയെന്ന് നോക്കാം.ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രമെന്നാണ് എസ് സോമനാഥ്നെ വിശേഷിപ്പിക്കേണ്ടത്. മുമ്പ് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ എന്നിവയുടെ ഡയറക്ടറായി ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. റോക്കറ്റ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളാണിവ. അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആയി സ്ഥാനമേറ്റതിന് പിന്നാലെയാണ് ചന്ദ്രയാന്‍-3, സൗരദൗത്യമായ ആദിത്യ-എല്‍1, ഗഗന്‍യാന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ശക്തി പ്രാപിച്ചത്.പി വീരമുത്തുവേല്‍, ചന്ദ്രയാന്‍-3 പ്രോജക്ട് ഡയറക്ടര്‍2019ലാണ് ചന്ദ്രയാന്‍ പ്രോജക്ട് ഡയറക്ടറായി പി. വീരമുത്തുവേല്‍ സ്ഥാനമേല്‍ക്കുന്നത്. അതിന് മുമ്പ് അദ്ദേഹം ഐഎസ്ആര്‍ഒ ആസ്ഥാനത്തെ സ്‌പേസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാം ഓഫീസില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ചന്ദ്രയാന്‍-2 വിക്ഷേപണത്തിലും പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് വീരമുത്തുവേല്‍ഡോ എസ് ഉണ്ണികൃഷ്ണന്‍ നായര്‍, വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഡയറക്ടര്‍.ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-ത്രീ എന്ന് ഇന്ന് അറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക്-ത്രീ നിര്‍മ്മിച്ചത് തിരുവനന്തപുരം ജില്ലയിലെ തുമ്പ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായി സ്‌പേസ് സെന്ററിലാണ് (VSSC) . വിഎസ്എസ്‌സിയുടെ തലവന്‍ എന്ന നിലയില്‍ ഈ ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് എസ്. ഉണ്ണികൃഷ്ണന്‍ നായര്‍.ബെംഗളുരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലെ ചന്ദ്രയാന്‍ 3 ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ആണ് ഇവര്‍. ഇന്ത്യയുടെ വിവിധ ഉപഗ്രഹങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടുള്ള ഇവര്‍. ചന്ദ്രയാന്‍ 2, മംഗള്‍യാന്‍ ദൗത്യങ്ങളില്‍ ഭാഗമായിട്ടുണ്ട്.

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു എം. വനിത. ഇലക്ട്രോണിക്‌സ് സിസ്റ്റംസ് എഞ്ചിനീയറായ ഇവരാണ് ഇന്ത്യയില്‍ ചാന്ദ്ര ദൗത്യത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത. ചന്ദ്രയാന്‍ 2 ദൗത്യവുമായി ബന്ധപ്പെട്ട ഇവരുടെ അറിവുകള്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിനായി പ്രയോജനം ചെയ്തിട്ടുണ്ട്.എം ശങ്കരന്‍, യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ 2021ലാണ് യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടറായി എം. ശങ്കരന്‍ ചുമതലയേറ്റത്. ഐഎസ്ആര്‍ഒയ്ക്കായി ഉപഗ്രഹങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും, അവയുടെ വികസനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന കേന്ദ്രം കൂടിയാണിത്. മിഷൻ ഡയറക്ടർ മോഹന കുമാറും വെഹിക്കിൾ ഡയറക്ടർ ബിജു സി തോമസും ചന്ദ്രയാൻ 3 ദൌത്യത്തിൽ പ്രധാന പങ്കു വഹിക്കുന്ന മറ്റ് രണ്ടുപേരാണ്.വി. നാരായണന്‍ തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ് വി. നാരായണന്‍. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എഞ്ചിനുകളുടെ വിദഗ്ദനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച ത്രസ്റ്റര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുക. എല്‍വിഎം 3 റോക്കറ്റ് ഉള്‍പ്പെടയുള്ള ഐഎസ്ആര്‍ഒ റോക്കറ്റുകളുടെ പിന്നിലും അദ്ദേഹത്തിന്റെ കൈകളുണ്ട്.ബിഎന്‍ രാമകൃഷ്ണ ബെംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്റ് നെറ്റ് വര്‍ക്ക് ഡയറക്ടറാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്ന് അയക്കുന്ന കമാന്‍ഡുകള്‍ക്ക് അനുസരിച്ചാണ് ചന്ദ്രയാന്‍ 3യുടെ പ്രവര്‍ത്തനം.

Aswathy

Recent Posts

ആരോഗ്യ പ്രശ്‌ന കാരണം നടി  ശാലിനി സർജറിക്ക് വിധേയായി

മലയാളത്തിലും, തമിഴിലും ഒരുപാട് ആരാധകരുള്ള നടി ആയിരുന്നു ശാലിനി, ഈയടുത്തതാണ് ശാലിനി സോഷ്യൽ മീഡിയ അൽകൗണ്ടുകൾ തുടങ്ങിയത്, എന്നാൽ നടനും…

19 mins ago

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

1 hour ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

3 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

4 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

5 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

5 hours ago