ഒരു ഡിമാന്റുമില്ല ; എല്ലാവരെയും പോലെ സാധാരണ ടെന്റിൽ താമസം ! മഞ്ജു ഇത്ര സിമ്പിൾ ആയിരുന്നോ ?

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു വാര്യർ. കലോത്സവവേദികളിൽ നിന്നുമെത്തി പിന്നീട് മലയാള സിനിമാലോകത്തെ തന്റെ കൈകുമ്പിളിൽ ആക്കിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ ആരാധക പിന്തുണ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ തിരികെ മലയാള സിനിമയിലേയ്ക്ക് എത്തിയപ്പോൾ പ്രേക്ഷകർ നൽകിയ സ്വീകരണത്തിൽ നിന്ന് തന്നെ വ്യക്തമാണ്. താരത്തെ കുറിച്ച് പലർക്കും പലതാണ് പറയുവാൻ ഉള്ളത്. അത്തരത്തിൽ മഞ്ജുവിനെ കുറിച്ച് ഇത്തവണത്തെ കേരള സർക്കാർ പുരസ്‌ക്കാര ജേതാവ് കൂടിയായ ക്യാമറാമാൻ ചന്ദ്രു സെൽവരാജ് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.കയറ്റം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചാണ് ഉള്ളത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ചന്ദ്രുവാണ്. മഞ്ജുവാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. മഞ്ജുവിനെ കുറിച്ചുള്ള ചന്ദ്രുവിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. “മഞ്ജുചേച്ചിയോടൊപ്പം സിനിമ ചെയ്യാന്‍ പറ്റുന്നതിന്റെ സന്തോഷം വളരെ വലുതായിരുന്നു. വളരെ സിംപിളായിരുന്നു മാം. ഒരു ഡിമാന്റും മുന്നോട്ടു വെച്ചില്ല. മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മാമും ആ ദിവസങ്ങളില്‍ കഴിഞ്ഞത്. ഷൂട്ടിങ്ങ് വലിയൊരു അനുഭവമായിരുന്നു.വലിയ താരമായ മഞ്ജു മാം ഇത്ര സിംപിളായിരുന്നത് മറ്റൊരു സന്തോഷമായി. 25 ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആദ്യ നാലു ദിവസം മണാലിയില്‍. അവിടെ ചെറിയൊരു ടൗണ്‍. ബേസ് ക്യാമ്പ് മണാലിയില്‍ ആയിരുന്നു. സിനിമയുടെ ആദ്യ ഭാഗം അവിടെ നിന്നാണ് ഷൂട്ട് ചെയ്തത്. പിന്നീട് മുകളിലേക്ക് കയറിത്തുടങ്ങി. മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലങ്ങളിലായിരുന്നു 15 ദിവസം കഴിഞ്ഞത്. നമ്മുടെ ഈയൊരു ജീവിത ശൈലിയില്‍ നിന്ന്, പൂര്‍ണമായും മൊബൈല്‍ ഇല്ലാത്ത ദിവസങ്ങളിലെ അനുഭവവും പുതിയതായി.” എന്നായിരുന്നു ചന്ദ്രുവിന്റെ വാക്കുകൾ. ഈ വാക്കുകൾ തന്നെയാണ് ഇപ്പോൾ ചർച്ചയായിരിയ്ക്കുന്നതും.

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

14 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago