എന്റെ എടുത്ത് ചാട്ടം ആയിരുന്നു അതിനു കാരണം, ഒരിക്കലും അങ്ങനെ ഒരു തീരുമാനം എടുക്കരുതായിരുന്നു!

ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി നിറഞ്ഞു നിന്ന് നായികമാരിൽ ഒരാളായിരുന്നു ചാര്മിള. അത്ര പെട്ടന്നൊന്നും ചാര്മിളയെ മറക്കാനും പ്രേഷകർക്കാവില്ല. എന്നാൽ ആ ചാര്മിള ഇന്ന് ദുരിത കയത്തിലാണെന്നും വാർത്തകളിലൂടെ അറിഞ്ഞതാണ്.  കോളനിയിലെ ഒരു വാടകവീട്ടിലാണ് താരവും മകനും അമ്മയും കുടി കഴിയുന്നത്. ആദ്യം മിനിസ്‌ക്രീനിലും പിന്നീട് ബിഗ് സ്‌ക്രീനിലുമായി തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച അവസരങ്ങളും നേട്ടങ്ങളുമൊന്നും സ്വന്തമാക്കാൻ ചാര്മിളക്ക് കഴിഞ്ഞില്ല.

ബാബു ആന്റണിയുമായുള്ള പ്രണയ തകർച്ചക്ക് ശേഷംചാര്മിള കിഷോർ സത്യയെ വിവാഹം ചെയ്തു, വിവാഹം കഴിഞ്ഞ ഉടൻ കിഷോർ ഷാർജയിലേക്ക്  പോയി. ചാര്മിള ചെന്നൈയിലും. അന്ന് നിരവധി അവസരങ്ങൾ വന്നെങ്കിലും അഭിനയിക്കാൻ കിഷോർ സമ്മതിച്ചില്ല, നടിയുടെ പ്രിയപ്പെട്ട നാലു വർഷങ്ങൾ ആണ് കഴിഞ്ഞ് പോയത്. ആ സമയത്ത് ജീവിക്കാൻ ഉള്ള പണം പോലും കിഷോർ നൽകിയില്ല, സ്റ്റേജ് ഷോയിൽ നിന്നും മറ്റും കിട്ടിയ പണം കൊണ്ടാണ് ചാര്മിള കഴിഞ്ഞ് പോയത്. കുറച്ച് നാളുകൾ മാത്രം നീണ്ടു നിന്ന് ഇവരുടെ ദാമ്പത്യ ബന്ധം പല കാരണങ്ങൾ കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. ഇതിനു ശേഷമാണ് സഹോദരിയുടെ സുഹൃത്ത് തന്നോട് പ്രണയം പറയുന്നത്. എന്നാൽ ആദ്യമൊന്നും അത് കാര്യമായി എടുത്തില്ലെങ്കിലും അയാളുടെ അഭ്യർത്ഥന കൂടി വന്നപ്പോഴേക്കും ചാര്മിള എതിർപ്പ് അവസാനിപ്പിച്ച് അയാളെ വിവാഹം ചെയ്തു.

Charmila Life Story

എന്നാൽ ആ തീരുമാനം തെറ്റായി പോയി എന്ന് പറയുകയാണ് ചാര്മിള ഇപ്പോൾ. സ്വാസിക അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആണ് താരം തന്റെ ജീവിതം തുറന്ന് പറയുന്നത്. ആദ്യ വിവാഹം തനിക്ക് പരാജയം ആയിരുന്നു. കാബൂളി വാല ഹിറ്റ് ആയി നിൽക്കുന്ന സമയത്ത് പോലും വീട്ടിൽ അച്ഛനും അമ്മയും വിവാഹം കഴിക്ക എന്നാണു എന്നോട് പറഞ്ഞു കൊണ്ടിരുന്നത്. ഒടുവിൽ അവർ ആഗ്രഹിച്ചത് പോലെ വിവാഹം കഴിച്ച ഭർത്താവും പറഞ്ഞു ഇനി അഭിനയിക്കേണ്ട എന്ന്. ആ ബന്ധം പരാജയപെട്ടു. അച്ഛൻ 2003ൽ ആണ് മരിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുരുഷ പിന്തുണ അത്യാവിശം ആയിരുന്നു. അതാണ് രണ്ടാമതും വിവാഹം കഴിച്ചത്. ആ തീരുമാനം തെറ്റായി പോയി. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനുള്ള എന്റെ അവസരം നഷ്ട്ടപെട്ടു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം രണ്ടാം വിവാഹം ഒരു എടുത്ത് ചാട്ടം ആയിരുന്നു.

Devika Rahul