ചതുരം ഇന്ന് അര്‍ധരാത്രിയില്‍ ഒടിടിയിലെത്തുന്നു- എവിടെ കാണാം

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചതുരം ഒടിടിയിലെത്തുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയ സൈന പ്ലേയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ചിത്രം സ്ട്രീം ചെയ്യും. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. സെലീനയെന്ന കഥാപാത്രമായാണ് സ്വാസിക ചിത്രത്തിലെത്തിയത്. സ്വാസികയെ കൂടാതെ റോഷന്‍ മാത്യു, അലന്‍സിയര്‍ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ഗിലു ജോസഫ്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് താരങ്ങള്‍.

പണത്തിന്റെ ഹുങ്കുള്ള ഇഷ്ടപ്പെട്ടതെല്ലാം വെട്ടിപിടിക്കാന്‍ മടിക്കാത്ത എതിര്‍ക്കുന്നവരെ അടിച്ചു പരത്തുന്ന ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി സെല്‍നയായാണ് സ്വാസികയെത്തുന്നത്. വാര്‍ധക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സുന്ദരിയായി സെല്‍നയെ അയാള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനായി പണം കൊടുത്തു വാങ്ങുകയായിരുന്നു.
ടോക്‌സിക് ബന്ധത്തിലൂടെ കടന്നു പോകുന്ന സെല്‍ന. ഇടയ്ക്ക് വെച്ച് അച്ചായന്‍ കിടപ്പിലാവുകയും ഇയാളെ നോക്കാനെത്തുന്ന റോഷന്‍ മാത്യുവിന്റെ കഥാപാത്രവുമായുള്ള വൈകാരിക ബന്ധവുമാണ് ചിത്രത്തിന്റെ കഥാതന്തു. ട്രെയിലര്‍, ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സ്വാസികയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

നവംബറില്‍ റിലീസായ ചതുരം എ സര്‍ട്ടിഫിക്കറ്റൊടെ എത്തിയ സിനിമയാണ്. സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ , വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

Gargi

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

1 min ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

56 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago