നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ”ചതുരം” നിർമ്മാതാക്കൾ ഒടിടിയിലേക്ക്. സ്വാസിക തകർത്തഭിനയിച്ച ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. സെലീനയെന്ന കഥാപാത്രമായാണ് സ്വാസികയെത്തിയത്. അതേ സമയം സിനിമയുടെ റിലീസിന്റെ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു മാധ്യമത്തിൽ സംവിധായകൻ സിദ്ധാർത്ഥ് ഭരതനാണ് ചതുരം ഒടിടിയിൽ എത്തുമെന്ന കാര്യം അറിയിച്ചത്. സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനാണ സാധ്യത.സ്വാസികയെ കൂടാതെ റോഷൻ മാത്യു, അലൻസിയർ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി, ഗിലു ജോസഫ്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് താരങ്ങൾ.
നവംബറിൽ റിലീസായ ചതുരം എ സർട്ടിഫിക്കറ്റൊടെ എത്തിയ സിനിമയാണ്. സംവിധായകൻ സിദ്ധാർഥ് ഭരതനൊപ്പം വിനോയ് തോമസും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.ഗ്രീൻവിച്ച് എൻറർടെയ്ൻമെൻറ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ , വിനീത അജിത്ത്, ജോർജ് സാൻറിയാഗോ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…