കാത്തിരിപ്പിനൊടുവിൽ അത്ഭുതവും വിസ്മയവും നിറച്ച് ‘ചാവേറി’ലെ തെയ്യം പാട്ട് പുറത്ത്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘ചാവേർ’ ഇക്കഴി‌ഞ്ഞ അഞ്ചാം തിയതിയാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിൽ ഏവരേയും അമ്പരപ്പിച്ച ‘ചെന്താമര പൂവിൻ…’ എന്ന് തുടങ്ങുന്ന തെയ്യം പാട്ട് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍.ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ ‘പൊലിക പൊലിക…’ എന്ന പാട്ടിന് ശേഷമെത്തിയിരിക്കുന്ന ഈ ഗാനത്തിൽ തെയ്യത്തിൽ കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർ‌വ്വമായ വരവിളിയുടേയും ഉറച്ചിൽ തോറ്റത്തിന്‍റേയുമൊക്കെ അനുരണനങ്ങളുണ്ട്. കേൾക്കുന്നവരേയും കാണുന്നവരേയും ഫാന്‍റസിയുടെ മായാലോകത്തേക്ക് എത്തിക്കുന്ന രീതിയിലുള്ള വരികളും സംഗീതവും ആലാപനവുമാണ് ഗാനത്തിലേത്. പാട്ടിൽ തെയ്യത്തിന്‍റെ വേഷത്തിൽ കാണിക്കുന്നത് ആന്‍റണി വർഗ്ഗീസിനെ തന്നെയോ എന്നാണ് പാട്ടിറങ്ങിയ ശേഷം സോഷ്യൽമീഡിയയിലുള്‍പ്പെടെ ചർച്ചകള്‍ ഉണർന്നിരിക്കുന്നത്.

ഹരീഷ് മോഹനന്‍റെ ഏറെ വ്യത്യസ്തമായ വരികള്‍ക്ക് ദൈവികമായ സംഗീതമാണ് ജസ്റ്റിൻ വർഗ്ഗീസ് നൽകിയിരിക്കുന്നത്. പ്രണവ് സിപിയും സന്തോഷ് വർമ്മയും ചേർന്നാണ് തോറ്റം പാട്ട് മാതൃകയിലുള്ള ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്ത് വരുന്ന ഈ ഗാനം സിനിമയിറിങ്ങിയ ശേഷം ഏവരുടേയും ശ്രദ്ധയാകർഷിച്ചിരുന്നു. യൂട്യൂബിൽ ഗാനമെത്തിയതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാട്ടിലെ വരികളും സംഗീതവും രംഗങ്ങളുമൊക്കെ ഏറെ ചർച്ചയായിരിക്കുകയാണ്.സ്വജീവൻ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറഞ്ഞ ‘ചാവേറി’ൽ കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും തങ്ങളുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷപകർച്ചയിലാണ് എത്തിയിരിക്കുന്നത്. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞിരിക്കുന്ന ചിത്രം ഗംഭീര ദൃശ്യവിരുന്ന് തന്നെയാണെന്നാണ് തിയേറ്റർ ടോക്.കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ‘ചാവേർ’ ഒരുക്കിയിരിക്കുന്നത്. ചടുലമായ ദൃശ്യങ്ങളും വേറിട്ട സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയായിരിക്കുകയാണ് പ്രണയവും സൌഹൃദവും രാഷ്ട്രീയ കൊലപാതകങ്ങളും ജാതി വിവേചനവുമൊക്കെ വിഷയമാക്കി എത്തിയിരിക്കുന്ന ‘ചാവേർ’. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Revathy

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago