കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗീസ് , അര്ജുന് അശോകന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ടിനു പാപ്പച്ചന് ചിത്രം ചാവേറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 21ന് തിയേറ്ററുകളിലെത്തും. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് തിയതി പ്രഖ്യാപിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ആയി സിനിമ രംഗത്തേക്ക് എത്തിയ സംവിധായകനാണ് ടിനു പാപ്പച്ചന്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിപ്രായം നേടിയ ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേര്‍. ജോയ് മാത്യുവാണ് ചാവേറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരയണന് പ്രൊഡക്ഷന്സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിന്റോ ജോര്‍ജാണ്.
എഡിറ്റിംഗ് – നിഷാദ് യൂസഫ്, സംഗീതം – ജസ്റ്റിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – മെല്‍വി ജെ, മേക്കപ്പ് – റോണക്സ് സെവ്യര്, സ്റ്റണ്ട് – സുപ്രീം സുന്ദര്‍, വിഎഫ്എക്സ് – എക്സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ബ്രിജിഷ് ശിവരാമന്, സ്റ്റില്‍സ് – അര്ജുന് കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ – കിരണ്‍ എസ്, അനന്ദു വിജയ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…