ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ! ഷെഫ് പിള്ള പറയുന്നത് കേട്ടോ!?

നടന വിസ്മയം മോഹന്‍ലാലും പാചകം കൊണ്ട് സ്‌നേഹം വാരി വിതറുന്ന ഷെഫ് സുരേഷ് പിള്ളയും ഒന്നിച്ചതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടന്‍ മോഹന്‍ലാലിനൊപ്പം ഭക്ഷണം കഴിച്ചും സംസാരിച്ചും സമയം ചിലവഴിച്ചതിനെ കുറിച്ച് സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷെഫ് പിള്ള. മോഹന്‍ലാലിന്റെ കൊച്ചിയിലെ ഏറ്റവും പുതിയ വീട്ടിലാണ് ഇവര്‍ ഒത്തുചേര്‍ന്നത്. അഭിനയ കലയോടൊപ്പം തന്നെ ലാലേട്ടന് ഭക്ഷണത്തോടുള്ള പ്രിയത്തെ കുറിച്ചും ആരാധകര്‍ക്ക് അറിയുന്ന കാര്യമാണ്.

ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന് ഇഷ്ടം അത് ആസ്വദിച്ച് പാചകം ചെയ്യുന്നതിലാണ്. ഇതേ കുറിച്ച് ലാലേട്ടന്‍ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലങ്കില്‍ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് തനിക്ക് തോന്നിപ്പോയി എന്നാണ് ഷെഫ് പിള്ള മോഹന്‍ലാലുമൊത്ത് ചിലവഴിച്ച നിമിഷങ്ങളെ കുറിച്ച് പറയുന്നത്. സന്തോഷം പങ്കുവെച്ച് ഷെഫ് പിള്ള കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും

സംസാരിച്ച മണിക്കുറുകള്‍… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലങ്കില്‍ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നി.. ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീന്‍ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു.

Thank you Laletta for the amazing evening! എന്നാണ് ഷെഫ് പിള്ള കുറിച്ചത്. അതേസമയം, ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമ മോണ്‍സ്റ്റര്‍ തീയറ്ററിലേക്ക് എത്തുന്ന ആവേശത്തിലാണ് ആരാധകര്‍. പുലിമുരുകന് ശേഷം വൈശാഖ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago