Film News

ധനുഷ് വിജയകാന്തിന് കാണാൻ പോയില്ല! നടന്റെ സഹോദരിയുടെ മെഡിക്കൽ പഠനത്തിന് സഹായിച്ചത് വിജയ് കാന്ത് ആയിരുന്നു; വിമർശിച്ചു കൊണ്ട് ചെയ്‌യാർ ബാലു

തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ മുന്നിലുള്ള നടനാണ് ധനുഷ്. തന്റെ ഏറ്റവും പുതിയ സിനിമ ക്യാപ്റ്റൻ മില്ലറിന്റെ പ്രമോഷനും മറ്റുമായി തിരക്കിലാണ് തെന്നിന്ത്യൻ താരം ധനുഷ് ഇപ്പോൾ. ധനുഷ് നായകനായി വേഷമിടുന്ന ക്യാപ്റ്റൻ മില്ലര്‍ ഒരു ആക്ഷൻ ചിത്രമായിട്ടാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുന്നത്. ജി.വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റൻ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേദിത സതീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. സിനിമയുടെ റിലീസ് പന്ത്രണ്ടിനാണ്. സിനിമയുടെ പ്രീ റിലീസ് ഇവന്റിപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ്. കാരണം പരിപാടിക്കിടയില്‍ ശരീരത്തില്‍ പിടിച്ച യുവാവിനെ അവതാരിക തിരിച്ചറിയുകയും ഓടിച്ചിട്ട് തല്ലുകയും ചെയ്തിരുന്നു അതിന്റെ വീഡിയോയും വൈറലാണ്. ഐശ്വര്യ എന്ന അവതാരികയാണ് മോശമായി പെരുമാറിയ വ്യക്തിയെ തല്ലിയത്. പ്രീ റിലീസ് ഇവന്റ് ചർച്ചയായതോടെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അന്തരിച്ച വിജയകാന്തിന്റെ സംസ്കാര ചടങ്ങിൽ ധനുഷ് പങ്കെടുക്കാതിരുന്നതും ആരാധകർ ചർച്ച ചെയ്യാൻ തുടങ്ങി. പ്രീ റിലീസ് ചടങ്ങ് ആരംഭിച്ചത് വിജയകാന്തിന് അ‍ഞ്ജലി അർപ്പിച്ചുകൊണ്ടാണ്. കൂടാതെ വിജയകാന്തിന്റെ ഹിറ്റ് ​ഗാനം രാസാത്തി ഉന്നെ ധനുഷ് വേദിയിൽ ആലപിക്കുകയും ചെയ്തു.

നിരവധി സൂപ്പർ താരങ്ങളുള്ള ഇന്റസ്ട്രിയായിരുന്നിട്ടും വിജയകാന്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് ദളപതി വിജയ് മാത്രമാണ്. സൂര്യ ഫിൻലാന്റിലും അജിത്ത് അസർബൈജാനിലും കാർത്തി ആസ്ട്രേലിയയിലുമായതുകൊണ്ടാണ് വിജയകാന്തിനെ അവസാനമായി കാണാൻ എത്താതിരുന്നതെന്നാണ് റിപ്പോർട്ട്. ക്യാപ്റ്റൻ മില്ലർ പ്രീ റിലീസ് ചടങ്ങിന് ധനുഷ് വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ വിജയകാന്തിനെ കാണാൻ എത്താതിരുന്നതിന്റെ വിശദീകരണം താരം പറയുമെന്ന് ആരാധകരും പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ താൻ വന്നില്ലെങ്കിലും പിതാവ് കസ്തൂരി രാജ വന്നല്ലോ എന്നാണ് ധനുഷ് പറയാതെ പറഞ്ഞത് എന്നാണ് സിനിമാ നിരൂപകൻ ചെയ്യാറു ബാലു ധനുഷിനെ വിമർശിച്ച് പുതിയ വീഡിയോയിൽ പറഞ്ഞത്. ധനുഷിന്റെ സഹോദരിയുടെ മെഡിക്കൽ പഠനത്തിന് അടക്കം ഒരുപാട് സഹായങ്ങൾ‌‍ ചെയ്തുകൊടുത്തിട്ടുള്ള വ്യക്തിയാണ് വിജയകാന്തെന്നും സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ചെയ്യാറു ബാലു പറഞ്ഞു. ക്യാപ്റ്റൻ മില്ലർ പ്രീ റിലീസ് ചടങ്ങിൽ പങ്കെടുക്കവെ അവതാരികയ്ക്കുണ്ടായ മോശം അനുഭവത്തിൽ ധനുഷ് പ്രതികരിക്കാതെ ഇരുന്നതിനേയും ചെയ്യാറു ബാലു കുറ്റപ്പെടുത്തി. പതിനഞ്ച് ലക്ഷത്തോളം പേർ വിജയകാന്തിനെ അവസാനമായി കാണാൻ എത്തിയെന്നാണ് റിപ്പോർട്ടുകൾ. സൂര്യ ഫിൻലാന്റിലും അജിത്ത് അസർബൈജാനിലും കാർത്തി ആസ്ട്രേലിയയിലുമായതുകൊണ്ടാണ് വിജയകാന്തിനെ അവസാനമായി കാണാൻ എത്താതിരുന്നതെന്നാണ് റിപ്പോർട്ട് വന്നത്.

അതുപോലെ ഞാൻ വന്നില്ലെങ്കിലും പിതാവ് കസ്തൂരി രാജ വന്നല്ലോ എന്നാണ് ധനുഷ് വിജയകാന്ത് വിഷയത്തിൽ പറയാതെ പറഞ്ഞത്.’തന്റെ മകൾക്ക് മെഡിക്കൽ സീറ്റ് ലഭിക്കാൻ കാരണക്കാരനായത് ക്യാപ്റ്റൻ വിജയകാന്താണെന്ന് ധനുഷിന്റെ പിതാവ് കസ്തൂരി രാജ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരുപാട് സമയം ഒന്നും ആവശ്യമായി വരുമായിരുന്നില്ല ധനുഷിന് വിജയകാന്തിനെ ഒന്ന് കാണാൻ വരുന്നതിന്…’, എന്നായിരുന്നു ചെയ്യാറു ബാലു ധനുഷിനെ കുറിച്ച് പറഞ്ഞത്. അവതാരികയോട് ധനുഷ് ആരാധകൻ മോശമായി പെരുമാറിയ സംഭവത്തിലും ചെയ്യാറു ബാലു പ്രതികരിച്ചു. ധനുഷിനെപ്പോലുള്ള താരങ്ങൾ ഇത്തരം ആരാധകരെ നിയന്ത്രിക്കാൻ തയ്യാറാകാത്തത് എന്താണെന്നാണ് ചെയ്യാറു ബാലു ചോദിച്ചത്. ഇത്തരത്തിൽ പെരുമാറിയ ഒരു ആരാധകനെ പണ്ട് വിജയകാന്ത് മാതൃകാപരമായി ശിക്ഷിച്ചിരുന്നുവെന്നും ചെയ്യാറു ബാലു പറഞ്ഞു.

Sreekumar R