അമ്മ വിചാരിച്ചിരുന്ന പേര് ഇട്ടിരുന്നെങ്കില്‍…പണി പാളിയേനെ-ചെമ്പന്‍ വിനോദ്

മലയാളത്തിലെ ശ്രദ്ധേയനായ താരമാണ് ചെമ്പന്‍ വിനോദ്. കോമഡി റോളുകളും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും ആരാധകരെ സ്വന്തമാക്കിയ താരമാണ്. നടന്‍ മാത്രമല്ല നിര്‍മാതാവും തിരക്കഥാകൃത്തായും തന്റെ കഴിവ് തെളിയിച്ച താരമാണ് ചെമ്പന്‍.

ഇപ്പോഴിതാ തന്റെ പേരിനെ കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് താരം. അമ്മ തനിക്കിടാന്‍ വിചാരിച്ചിരുന്നത് മറ്റൊരു പേരാണ്. അതായിരുന്നെങ്കില്‍ പണി പാളിയേനെ എന്നാണ് താരം പറയുന്നത്.

എന്റെ പേര് ഭയങ്കര ക്യാച്ചി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചെമ്പന്‍ എന്നത് വീട്ടുപേരാണ്. വിനോദ് ജോസ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു കനമില്ല. ഞാന്‍ എന്റെ അമ്മയോട് ചോദിച്ചിട്ടുണ്ട് ഇതെന്തു പേരാണെന്ന്. ഞാന്‍ നിനക്ക് ടിന്‍ ടിന്‍ എന്ന പേരിടാനാണ് കരുതിയതെന്ന് അമ്മ പറഞ്ഞിരുന്നെന്ന് ചെമ്പന്‍ പറയുന്നു.

അമ്മ ടിന്‍ ടിന്‍ ഫാന്‍ ആണോ എന്ന് എനിക്കറിയില്ല. അമ്മയ്ക്ക് അന്നത്തെ കാലത്ത് എവിടുന്നോ കിട്ടിയതാണ് ആ പേര്. അങ്ങനെയെങ്ങാനും ഇട്ടിരുന്നെങ്കില്‍ പണി പാളിയേനെ. അങ്ങനെ ആയിരിക്കുള്ളൂ കാരണം അമ്മ അങ്ങനെ കോമിക്സ് ഒന്നും വായിക്കുന്ന ഒരാളല്ലെന്നും താരം പറയുന്നു.

വിനോദ് എന്ന പേര് അപ്പന്റെ ചേട്ടനൊക്കെ കൂടി ഇട്ടതാണ്. അമ്മയ്ക്ക് വലിയ താല്പര്യമില്ലായിരുന്നു. അമ്മയുടെ അപ്പന്‍ പറഞ്ഞത് ജെയിംസ് എന്ന പേരിടാനായിരുന്നു. ജെയിംസ് എനിക്കും ഇഷ്ടമുള്ള പേരായിരുന്നു. എന്നെ ഒരു പത്തു കഴിഞ്ഞത് മുതല്‍ ചെമ്പന്‍ എന്നാണ് എല്ലാവരും വിളിക്കാറുണ്ടായിരുന്നത്.

ബംഗളൂര്‍ ഒക്കെ പോയപ്പോള്‍ എല്ലാവരുടെയും വിചാരം എന്റെ പേര് ചെമ്പന്‍ എന്നാണെന്നാണ്. ഇവിടെയാണ് ചെമ്പന്‍ എന്ന് പറയുമ്പോാള്‍ ചെമ്പന്‍ മുടിയുള്ള ആളാണോ തുടങ്ങിയ കോമഡികളൊക്കെ ആളുകള്‍ വിചാരിക്കുന്നത്. പുറത്ത് ഇതൊരു പേര് അത്രയേ ഉള്ളൂ. എനിക്കും ആ ഒരു തിരിച്ചറിവ് വന്നത് അപ്പോഴാണ്, ചെമ്പന്‍ പറഞ്ഞു.

തന്റെ ഒഫീഷ്യല്‍ നെയിം വിനോദ് ജോസ് എന്നാണ്. അത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. ഇപ്പോഴും വിനോദ് എന്ന് വിളിക്കുന്നത് അമ്മ മാത്രമാണ്. പിന്നെ പത്താം ക്ലാസ്സില്‍ കൂടെ പഠിച്ച സുനില്‍കുമാറും ബിജു ജോസുമാണ് വിനോദ് ജോസ് എന്ന് വിളിക്കാറുള്ളതെന്നും ചെമ്പന്‍ പറഞ്ഞു.

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

58 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago