വ്യത്യസത്യമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് വിനോദ് ജോസ്, കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരം കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെ രണ്ടാമത് വിവാഹം കഴിച്ചത്. തന്നേക്കാള്‍ ഒരുപാട് പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വളരെയധികം താരം വിമര്‍ശിക്കപ്പെട്ടിരുന്നു. 45 വയസുള്ള ചെമ്പന്‍ വിനോദ് 25 വയസ്സുള്ള മറിയത്തെ ആണ് വിവാഹം ചെയ്തത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ് ആണ്. ഒരുപാട് നാളത്തെ ഇരുവരുടെയും സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു, ഇവർക്കെതിരെ വളരെ മോശമായ തരത്തിലുള്ള നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നത്.
എന്നാൽ പിന്നീട് ചെമ്പനും ഭാര്യയും ഇതിനോട് പ്രതികരിച്ചിരുന്നു, പ്രായം ഞങ്ങൾക്ക് ഒരു പ്രശ്നം അല്ല, പരസപരം ഇഷ്ടം ആയി, ഞങ്ങൾക്ക് പരസപരം നന്നായി അറിയാമായിരുന്നു, ഒരിക്കലും ഞങ്ങൾക്കിടയിൽ പ്രായം ഒരു പ്രശനമായി തോന്നിയില്ല അതുകൊണ്ടാണ് ഞങ്ങൾ വിവാഹിതരായത് എന്ന് രണ്ടു പേരും പറഞ്ഞിരുന്നു, അതുപോലെ ആദ്യ ഭാര്യയെ താൻ വിളിക്കാറുണ്ടെന്നും തന്റെ കാര്യങ്ങൾ എല്ലാം അവരോട് പറയാറുണ്ടെന്നും ചെമ്പൻ പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ മറ്റൊരു സന്തോഷം എത്തിയ കാര്യം അറിയിക്കുകയാണ് ചെമ്പൻ.
പുതിയ ഒരു വീട് സ്വന്തമാക്കിയ വിശേഷമാണ് ചെമ്പൻ വിനോദ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.പുതിയ വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന വ്യൂ ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിച്ചത്. എന്നാൽ വീഡിയോ ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞിരിക്കുന്നു. താരങ്ങളടക്കം നിരവധി ആളുകളാണ് ചെമ്പൻ വിനോദിനും ഭാര്യക്കും ആശംസകൾ അറിയിച്ചു കൊണ്ട് എത്തുന്നത്. വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, മാളവിക മേനോന്, സുധി കോപ്പ തുടങ്ങി നിരവധി പേരാണ് ചെമ്പന്റെ പുതിയ വീഡിയോയ്ക്ക് കീഴില്‍ സ്നേഹം അറിയിച്ച് എത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…