വിവാഹവാർഷികത്തിന് പിന്നാലെ സന്തോഷവാർത്തയുമായി ചെമ്പൻ വിനോദ്!

കഴിഞ്ഞ ദിവസം ആണ് ചെമ്പൻ വിനോദും ഭാര്യയും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. സഹ താരങ്ങളുടെയും ആരാധകരുടെയും എല്ലാം ആശംസകൾക്ക് താരം നന്ദി പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷവാർത്തായാണ് ചെമ്പൻ വിനോദിന്റേതായി പുറത്ത് വരുന്നത്. സിജു വില്‍സണ്‍ നായകനായി എത്തുന്ന വിനയന്‍ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടില്‍’ കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ് എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചെമ്പൻ വിനോദിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു അവസരം ആണ് ഇത്. കാരണം കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പുരുഷന്റെ അവതരിപ്പിക്കാനുള്ള ഭാഗ്യം അങ്ങനെ അധികം ആർക്കും ലഭിച്ചിട്ടില്ല. ചെമ്പൻ വിനോദിന്റെ അഭിനയ ജീവിതത്തിൽ ഇത് ആദ്യമായിട്ട് ആയിരിക്കും ഒരു ചരിത്ര പുരുഷനെ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വേലായുധ പണിക്കര്‍ എന്ന ചരിത്ര നായകന്റെ കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സന്‍ ആണ് വേലായുധ പണിക്കർ ആയി ചിത്രത്തിൽ എത്തുന്നത്. കയാദു ലോഹര്‍ എന്ന അന്യഭാഷാ നടി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിനയൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്. ഗോകുലം ഫിലിംസിന്റെ ബാന്നറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പിന്നണി പ്രവർത്തകർ പുറത്ത് വിടുന്നതായിരിക്കും. ചിത്രത്തിന് വേണ്ടി സിജു വിത്സൺ നടത്തിയ മേക്കോവർ മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടി ആയതിനാൽ വലിയ പ്രതീക്ഷയിൽ ആണ് ആരാധകരും.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago