പ്രിയാമണിയുടെ കരിയർ ഭർത്താവിന്റെ നിയന്ത്രണത്തിലാണ്, ചെയ്യാറു ബാലു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി. വിനയന്‍ സംവിധാനം ചെയ്ത ‘സത്യം’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. അന്ന് മുതല്‍ ഇന്ന് വരെ മുന്‍ നിര നടന്മാരുടെ കൂടെയെല്ലാം ശകതമായ കഥാപാത്രങ്ങളെ താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തെന്നിന്ത്യയാകെ ആരാധകരുള്ള പ്രിയാമണിയ്ക്ക് വിമര്‍ശകരും കുറവല്ല. സിനിമാ രംഗത്ത് സജീവമായ കാലം മുതല്‍ പലതരത്തിലുള്ള ഗോസിപ്പുകളാണ് പ്രിയാമണിയെ കുറിച്ച് പ്രചരിച്ചത്. എന്നാൽ ഇന്ന് വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം കഴിയുമ്പോഴും പ്രിയാമണിയുടെ പേരിൽ പല ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ പ്രിയാമണിയെ കുറിച്ച് ചെയ്യാറു ബാലു പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പ്രിയാമണിയുടെ പേരിൽ പല ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും അധികനാൾ നിലനിന്നില്ല. കാരണം പ്രിയാമണി തമിഴിൽ തുടർച്ചയായി സിനിമകൾ ഒന്നും ചെയ്തിരുന്നില്ല. അത് മാത്രമല്ല, പ്രൊഡക്ഷൻ കമ്പനികളുമായി കാൾ ഷീറ്റിന്റെ പേരിൽ ക്ളാഷും പ്രിയാമണിക്ക് ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ പ്രിയാമണിയുടെ പേരിൽ വരുന്ന ഗോസിപ്പുകൾക്ക് ഒന്നും അധികം ആയുസ് ഇല്ലായിരുന്നു. ഒരിക്കൽ വിവാഹ ശേഷം പ്രിയാമണി ഗ്ലാമറസ് ആയി അഭിനയിച്ചത് അവരുടെ ഭർത്താവിന് ഇഷ്ടപ്പെട്ടില്ല.

ഇനി അഭിനയിക്കേണ്ട എന്ന് വരെ ഭർത്താവ് അന്ന് പറഞ്ഞെന്നുള്ള വാർത്തകൾ വന്നിരുന്നു എന്നും ചെയ്യാറു ബാലു പറയുന്നു. മാത്രമല്ല, പ്രിയാമണിയുടെ കരിയർ നിയന്ത്രിക്കുന്നത് അവരുടെ ഭർത്താവ് ആണ്. ഭർത്താവ് കൂടി ചേർന്നാണ് കഥകൾ കേൾക്കുന്നത് എന്ന് ഒരിക്കൽ പ്രിയാമണി പോലും ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ശേഷം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് താൻ ഒഴിവാക്കി എന്നും അത് താൻ തന്റെ പങ്കാളിയോട് കാണിക്കുന്ന മര്യാദ ആണെന്നും ഒരു അഭിമുഖത്തിൽ പ്രിയാമണി തന്നെ തുറന്നു പറഞ്ഞിരുന്നു എന്ന് ആണ് ചെയ്യാറു ബാലു പറയുന്നത്.

Devika

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

14 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago