വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

Follow Us :

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അപകടം. തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് പരിക്കേറ്റത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കൈയ്യിലെ തീ ദേഹത്തേക്ക് പടര്‍ന്നാണ് അപകടം.

വിജയ്യുടെ 50ാം പിറന്നാള്‍ പ്രമാണിച്ച് താരത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സംഘടിപ്പിച്ച ആഘോഷ പരിപാടിയിലായിരുന്നു സംഭവം. കൈയ്യില്‍ തീ കത്തിച്ച് ഓട് പൊട്ടിക്കുന്നതിനിടെയാണ് പൊളളലേറ്റത്.

ചെന്നൈ നീലംഗരയിലെ സ്വകാര്യ ഹാളിലായിരുന്നു പരിപാടി. സമീപത്തുണ്ടായിരുന്നവര്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയ്ക്ക് പുറമെ, തമിഴക വെട്രികഴക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്യുടെ പിറന്നാളിനോട് അനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് സംസ്ഥാനത്ത്ആരാധകര്‍ സംഘടിപ്പിച്ചത്.

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയായ ഗോട്ട് ആണ് വിജയിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. സെപ്റ്റംബര്‍ 5 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.