ഇരട്ട കുഞ്ഞുങ്ങളെ ഒരുമിച്ച് മുലയൂട്ടുന്ന മനോഹരമായ ചിത്രം പങ്കുവെച്ച് ചിന്മയി

പ്രശസ്ത ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനുമായി 2014-ല്‍ ആയിരുന്നു വിവാഹിതയായത്. ഈ വര്‍ഷം ജൂണ്‍ 21-ന് തന്റെ ഇരട്ടക്കുട്ടികളുടെ ജനനം അറിയിച്ച് ചിന്മയി എത്തിയിരുന്നു. ദൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് മക്കളുടെ പേര്. ഗര്‍ഭകാലം വളരെ രഹസ്യമായാണ് താരം സൂക്ഷിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ തന്റെ ഇരട്ടക്കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. തന്റെ നാല് മാസം പ്രായമുള്ള മകനെയും മകളെയും ഒരുമിച്ച് മുലയൂട്ടുന്ന ഒരു മനോഹരമായ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ടാന്‍ഡം ഫീഡിംഗ് ഇങ്ങനെയായിരിക്കണം, ലോകത്തിലെ ഏറ്റവും മികച്ച കാര്യമാണ് ഇതെന്ന ക്യാപ്ഷനോടെയായാണ് ഗായിക ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായെത്തിയത്.

എന്നാല്‍ ചിന്മയിയുടേതാണ് വാടക ഗര്‍ഭധാരണമാണെന്നുള്ള കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഇതോടെ താന്‍ ഗര്‍ഭിണിയായിരിക്കുന്ന ഫോട്ടോയും അതിനെ കുറിച്ചുള്ള വിശദീകരണവുമായി ഗായിക രംഗത്തെത്തിയിരുന്നു.

’32 ആഴ്ച ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉള്ള എന്റെ ഒരു ചിത്രം ഞാന്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്തു. കൂടുതല്‍ ഫോട്ടോഗ്രാഫുകള്‍ എടുക്കാത്തതില്‍ ഇപ്പോള്‍ എനിക്ക് അല്‍പ്പം ഖേദമുണ്ട്. പക്ഷേ എന്റെ യൂട്യൂബ് ചാനലില്‍ ഞാന്‍ ഇതിനകം സൂചിപ്പിച്ചതുപോലെ, എനിക്ക് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. മുന്‍പൊരിക്കല്‍ അബോര്‍ഷന്‍ സംഭവിച്ചിട്ടുള്ളതിനാല്‍ എനിക്ക് പേടിയുണ്ടായിരുന്നു. അപ്പോഴും ഞാന്‍ ഡബ്ബിങ് സ്റ്റുഡിയോയിലും റിക്കോര്‍ഡിങ് സ്റ്റുഡിയോയിലും പോകാറുണ്ടായിരുന്നു. പക്ഷേ ഫോട്ടോകളൊന്നും എടുക്കരുതെന്നും എന്റെ സ്വകാര്യതയെ പൂര്‍ണ്ണമായും മാനിക്കണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ഞാന്‍ ഒരു പ്രസ് മീറ്റിംഗ് പോലും നടത്തിയിരുന്നു. മാധ്യമങ്ങള്‍ എന്റെ ആവശ്യത്തെ ബഹുമാനിച്ചു. അതിനാല്‍ വാടക ഗര്‍ഭധാരണത്തെക്കുറിച്ചു നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നവരോട്, വാടക ഗര്‍ഭധാരണത്തിലൂടെയോ, ഐവിഎഫ് വഴിയോ, അല്ലെങ്കില്‍ നോര്‍മല്‍, സിസറിയന്‍ പ്രസവത്തിലൂടെയോ ആര്‍ക്കെങ്കിലും കുഞ്ഞുണ്ടാകുന്നതില്‍ ഒരു പ്രശ്‌നവുമില്ല.

ഏതുവഴി എന്നതല്ല കാര്യം. അത് ശരിക്കും പ്രശ്‌നമല്ല, ഒരു അമ്മ ഒരു അമ്മയാണ്, അത് ഒരു മനുഷ്യക്കുഞ്ഞായാലും വളര്‍ത്തുമൃഗങ്ങളുടെ മാതാപിതാക്കളായാലും. അതിനാല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായതെന്ന് ആളുകള്‍ കരുതുന്നുണ്ടെങ്കില്‍ ഞാന്‍ കാര്യമാക്കുന്നില്ല. എന്നെക്കുറിച്ചുള്ള അവരുടെ അഭിപ്രായം എന്റെ പ്രശ്‌നമല്ല.’ എന്നായിരുന്നു താരം പ്രതികരിച്ചത്.

Gargi

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

9 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

9 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

10 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

13 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

15 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

16 hours ago