Categories: Film News

‘തകർക്കാനും കരയിക്കാനും വേണ്ടതെല്ലാം അയാൾ ചെയ്തു’ ; വെളിപ്പെടുത്തി ചിന്മയി ശ്രീപദ

 

മീ‌ടു മൂവ്മെന്റ് ദുരുപയോ​ഗം ചെയ്യുന്നെന്ന് പലരും ആരോപിക്കുന്നുണ്ട്. പക്ഷെ 99 ശതമാനം പേർക്കും അത് ദുരുപയോ​ഗം ചെയ്യാൻ താൽപര്യം ഇല്ല. പക്ഷെ ഒരു ശതമാനമുണ്ട്. സ്ത്രീകളിൽ കള്ളം പറയുന്നവരുമുണ്ട്.തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഗായികയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമാണ് ചിന്മയി ശ്രീപദ. മീടു മൂവ്മെന്റ് അലയടിച്ച സമയത്ത് തമിഴകത്ത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ഒരു അനുഭവം ചിന്മയി ശ്രീപദയ്ക്കും ഉണ്ടായി. ​2018 ൽ ​ഗാനരചയിതാവ് വെെരമുത്തുവിനെതിരെ ലൈം​ഗികാതിക്രമ പരാതി ഉന്നയിച്ച ചിന്മയി പിന്നീട് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ അന്ന് വലിയൊരു വിഭാ​ഗവും ചിന്മയിയെയാണ് കുറ്റപ്പെടുത്തിയത്. ​ഗായികയ്ക്കെതിരെ വ്യാപക അധിക്ഷേപങ്ങളും ഉയർന്നു വന്നു. എന്നാൽ വെെരമുത്തുവിനെതിരായ ആരോപണത്തിൽ ചിന്മയി ഉറച്ച് തന്നെ നിന്നു. ഈ സംഭവത്തോടെ ചിന്മയിക്ക് കരിയറിലുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. സിനിമാ രം​ഗത്ത് നിന്നും ചിന്മയിക്കുള്ള അവസരങ്ങൾ കുറഞ്ഞു വന്നു. അതേസമയം ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് ചിന്മയി. ഒടുവിലായി വിജയ് ചിത്രം ലിയോയിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് ചിന്മയി ശ്രീപദയാണ്. മീടൂ ആരോപണത്തിന് ശേഷം താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ചിന്മയി. വിവാദങ്ങളുടെ കാലത്ത് ഒരു തമിഴ് മാധ്യമ പ്രവർത്തകനുമായുള്ള അഭിമുഖം ഭീതി ജനകമായിരുന്നെന്ന് ചിന്മയി പറയുന്നു. ഒരു അതിജീവിതയെ എങ്ങനെ അഭിമുഖം ചെയ്യരുത് എന്നതിന്റെ ഉദാഹരണമാണ് അയാളുടെ അഭിമുഖം. അന്ന് എങ്ങനെ അയാളെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.

​2018 ൽ ​ഗാനരചയിതാവ് വെെരമുത്തുവിനെതിരെ ലൈം​ഗികാതിക്രമ പരാതി ഉന്നയിച്ച . ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകുമ്പോൾ അയാൾ ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്നെ അടച്ചാക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്നാണെങ്കിൽ അയാൾക്ക് തക്കതായ മറുപടി നൽകാൻ കഴിഞ്ഞേനെയെന്ന് ചിൻമയി പറയുന്നു. അന്ന് തകർക്കാനും കരയിക്കാനും വേണ്ടതെല്ലാം അയാൾ ചെയ്തു. അഭിമുഖം കഴിഞ്ഞ് പോകുമ്പോൾ താൻ കരഞ്ഞിരുന്നെന്നും ചിന്മയി ഓർത്തു. താനുന്നയിച്ച ആരോപണങ്ങളെക്കുറിച്ച് യഥാർത്ഥത്തിൽ മനസിലാകാത്ത പുരുഷൻമാരുമുണ്ട്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ചില പുരുഷൻമാർ ഇപ്പോൾ മനസിലാകുന്നുണ്ട്, ക്ഷമിക്കണം എന്ന് പറഞ്ഞു. പക്ഷെ അവർ സോറി പറഞ്ഞത് കൊണ്ട് ഞാൻ ക്ഷമിക്കേണ്ട ആവശ്യമില്ല. ശരിക്കും തന്നെ അവർ ഹരാസ് ചെയ്യുകയാണ് ചെയ്തതെന്നും ചിന്മയി വ്യക്തമാക്കി. അതേസമയം അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുന്ന ഒരുപാട് പുരുഷൻമാരുമുണ്ടെന്നും ചിന്മയി ചൂണ്ടിക്കാട്ടി. മീ‌ടു മൂവ്മെന്റ് ദുരുപയോ​ഗം ചെയ്യുന്നെന്ന് പലരും ആരോപിക്കുന്നുണ്ട്. പക്ഷെ 99 ശതമാനം പേർക്കും അത് ദുരുപയോ​ഗം ചെയ്യാൻ താൽപര്യം ഇല്ല. പക്ഷെ ഒരു ശതമാനമുണ്ട്. സ്ത്രീകളിൽ കള്ളം പറയുന്നവരുമുണ്ട്. അതിനുള്ള ശിക്ഷയും വേണമെന്നാണ് താൻ കരുതുന്നത്. സ്ത്രീകൾ കള്ളം പറഞ്ഞാലും അവരെ പിന്തുണയ്ക്കണമെന്ന് താൻ പറയില്ലെന്നും ചിന്മയി വ്യക്തമാക്കി.

അഭിമുഖങ്ങളിലെല്ലാം മീടൂ മൂവ്മെന്റിനെക്കുറിച്ച് ചിന്മയി സംസാരിക്കാറുണ്ട്. സോഷ്യൽ മീഡ‍ിയയിലും ചിന്മയി പ്രതികരിക്കാറുണ്ട്. അടുത്തി‌ടെ കമൽ ഹാസനെതിരെ ചിന്മയി നടത്തിയ വിമർശനം ചർച്ചയായി മാറിയിരുന്നു. വനിതാ ​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കു വെച്ചതായിരുന്നു കമൽ ഹാസൻ. വെെരമുത്തുവിനെതിരെ താൻ ഉന്നയിച്ച ആരോപണത്തിന് ശേഷം തനിക്ക് സിനിമാ രം​ഗത്ത് വിലക്കുകൾ വന്നു. അതിനെതിരെ പ്രതികരിക്കാത്തതെന്താണെന്നാണ് അന്ന് ചിന്മയി കമൽ ഹാസനോട് ചോദിച്ച ചോദ്യം. മീടു തുറന്ന് പറച്ചിൽ നടത്തി അഞ്ച് വർഷം പിന്നിട്ടിട്ടും ചിന്മയിക്കെതിരെ തമിഴകത്തുള്ള അപ്രഖ്യാപിത വിലക്കിന് വലിയ മാറ്റം വന്നി‌ട്ടില്ല. ഈ സാഹചര്യത്തിലാണ് ‌ലിയോയിൽ ലോകേഷ് കനകരാജ് ചിന്മയിക്ക് അവസരം നൽകുന്നത്. ലോകേഷ് കനകരാജിന്റെ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടു. ഇതിനു നന്ദി അറിയിച്ചുകൊണ്ട് ചിന്മയി പങ്കുവെച്ച പോസ്റ്റ് വലിയ ജനശ്രദ്ധ നേടിയിരുന്നു.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

6 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

6 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

8 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

11 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

12 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

14 hours ago