രാജമൗലിക്കും ചിരഞ്ജീവിക്കും നാഗാര്‍ജുനയ്ക്കുമായി ലാല്‍ സിംഗ് ഛദ്ദയുടെ പ്രത്യേക പ്രിവ്യൂ; വികാരധീനനായി ആമിര്‍

ബോളിവുഡ് താരം ആമിര്‍ഖാന്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രത്യേക പ്രിവ്യൂ ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച് നടത്തി. ചിരഞ്ജീവി, നാഗാര്‍ജുന, സുകുമാര്‍, എസ്.എസ് രാജമൗലി എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ സഹകഥാപാത്രവും നടനുമായ നാഗ ചൈതന്യയും ചിരഞ്ജീവിയുടെ മകന്‍ നടന്‍ രാം ചരണും പങ്കെടുത്തു. ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ ചിരഞ്ജീവി പോസ്റ്റ് ചെയ്ത പ്രിവ്യൂവില്‍ നിന്നുള്ള ഒരു വീഡിയോയില്‍, താരം ചിത്രത്തെ പ്രശംസിക്കുകയും വികാരാധീനനായ ആമിറിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.

എല്ലാവരും സ്‌ക്രീനിംഗ് കാണുന്നതും തുടര്‍ന്ന് ചര്‍ച്ച ചെയ്യുന്നതും കാണിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിരഞ്ജീവി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ‘ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ പ്രിയ സുഹൃത്ത് ആമിര്‍ഖാനെ ക്യോട്ടോ എയര്‍പോര്‍ട്ട് -ജപ്പാനില്‍ വെച്ച് ഒരു ആകസ്മിക കണ്ടുമുട്ടലുണ്ടായി തുടര്‍ന്നുണ്ടായ ചര്‍ച്ചയും പിന്നീട് അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ #LaalSinghChaddha-യുടെ ഭാഗമാകാന്‍ എന്നെ പ്രേരിപ്പിച്ചതും.. എന്റെ വീട്ടിലെ എക്സ്‌ക്ലൂസീവ് പ്രിവ്യൂവിന് #AamirKhan നന്ദി.’ എന്ന് അദ്ദേഹം കുറിച്ചു.

നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. ചിരഞ്ജീവിയും രാജമൗലിയും ഇങ്ങനെയാണെങ്കില്‍ ഈ സിനിമ തീര്‍ച്ചയായും നല്ലതായിരിക്കുമെന്നാണ് ഒരാളുടെ അഭിപ്രായം. ഇതൊരു പാന്‍ ഇന്ത്യന്‍ വിജയമാണെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ആമിറിനേയും നാഗചൈതന്യയേയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

വീഡിയോയില്‍ ചിരഞ്ജീവി ആമിറിന്റെ അടുത്തേക്ക് ചെന്ന് തല കുലുക്കി, ആമിറിന്റെ കൈ കുലുക്കി, താരത്തെ ഊഷ്മളമായി ആലിംഗനം ചെയ്തു. ഇത് കേട്ട് ആമിര്‍ കണ്ണുനീര്‍ തുടച്ചു. ചിരഞ്ജീവി പിന്നീട് നാഗചൈതന്യയ്ക്ക് നേരെ തിരിഞ്ഞ് അദ്ദേഹത്തേയും കെട്ടിപ്പിടിച്ചു. 1994ല്‍ പുറത്തുവന്ന ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago