തന്റെ മനസിൽ ഒരു പ്രണയം ഉണ്ടായിരുന്നു അതും തന്റെ ഫസ്റ്റ് പ്രണയം, ചിരഞ്ജീവി

തെലുങ്ക് സിനിമകളിൽ ഇന്നും സജീവമായ നടൻ ആണ് ചിരഞ്ജീവി, ഇപ്പോൾ താരത്തിന്റെ 68  മത്തെ  പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബവും, ആരാധകരും, ആ ഒരു സമയത്തു നടൻ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഒരു ഏഴാം ക്ലാസ്സുകാരിയോട് പ്രണയം തോന്നിയിരുന്നു, എന്നാൽ ആ പ്രണയം ഇപ്പോളും തന്റെ ഉള്ളിൽ ഉണ്ടെന്നാണ് നടൻ പറയുന്നത്.

അവൾ സൈക്കിളിൽ ആയിരുന്നു സ്കൂളിൽ എത്തുന്നത്,  തന്റെ ഗ്രാമത്തിൽ ഒരു പെൺകുട്ടി ആ കാലത്തു സൈക്കിളിൽ പോകുന്നത് വലിയ അതിശയം ആണ്, ആ സമയത്തു താൻ അവളോട്‌ തന്റെ ഇഷ്ട്ടം പറഞ്ഞു. എന്നാൽ അവൾ ഒന്നിനും മറുപടി പറഞ്ഞില്ല, ആ ഒരു ഇഷ്ട്ടം തന്റെ മനസിൽ തന്നെ കിടന്നു ചിരഞ്ജീവി പറയുന്നു.

ചിരഞ്ജീവി സിനിമ കുടുംബത്തിൽ നിന്നുമാണ് എത്തുന്നത്, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ഭോല ശങ്കർ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്, എന്നാൽ ആ ചിത്രം അത്ര വിജയം സൃഷ്ട്ടിച്ചില്ല, സുരേഖ ആണ് ചിരഞ്ജീവിയുടെ ഭാര്യ, മകൻ രാം ചരൺ ഇപ്പോൾ സിനിമയിൽ സജീവമാണ്.

 

Suji