സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ‘ചിത്തിനി’; പുതിയ പോസ്റ്റര്‍

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് നിര്‍മ്മിക്കുന്ന ‘ചിത്തിനി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യല്‍ മീഡിയായില്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഹൊറര്‍ മൂഡിലുള്ള ആദ്യത്തെ പോസ്റ്ററിനും ക്ലാസിക്കല്‍ ഡാന്‍സിന്റെ വശ്യ സുന്ദരമായ വേറിട്ടൊരു മൂഡിലുള്ള സെക്കന്റ് ലുക്ക് പോസ്റ്ററിനും വ്യത്യസ്ഥമായി ആഘോഷത്തിന്റെ മറ്റൊരു മൂഡിലുള്ളതാണ് മൂന്നാമത്തെ പോസ്റ്റര്‍. കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ ഹൊറര്‍ കൂടിയാകുമ്പോള്‍ ഏറെ ആസ്വാദ്യകരമാകും ചിത്തിനിയെന്ന് നിസ്സംശയം പറയാം. പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഹൊററിനൊപ്പം ആക്ഷനും,സംഗീതത്തിനും, പ്രണയത്തിനും പ്രാധാന്യം നല്‍കി ബിഗ് ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റിന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും മാറി, വ്യത്യസ്ഥമായ പാറ്റേണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനൊപ്പം രസകരമായ വേറിട്ടൊരു കഥാസന്ദര്‍ഭത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

നൂല്‍പ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനം. അവിടേയ്‌ക്കെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അലനും കുടുംബവും അഭിമുഖീകരിക്കുന്ന വിചിത്രമായ അനുഭവങ്ങള്‍. ആ നാട്ടിലേക്ക് ഗോസ്റ്റ് ഹണ്ടറായ വിശാലും മാധ്യമപ്രവര്‍ത്തകയായ കാമുകിയും കൂടി എത്തുന്നതോടെ ഉണ്ടാകുന്ന അപ്രതീക്ഷിതവും രസകരവും ഒപ്പം ആകാംക്ഷഭരിതവുമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

ഒരു പോലീസ് ഓഫീസര്‍ ആയി അമിത് ചക്കാലക്കലും ഗോസ്റ്റ് ഹണ്ടര്‍ ആയി വിനയ് ഫോര്‍ട്ടും വേഷമിടുന്ന ചിത്രത്തില്‍ ‘കള്ളനും ഭഗവതിയും’ ഫെയിം മോക്ഷയും ഒപ്പം പുതുമുഖങ്ങളായ ആരതി നായരും എനാക്ഷിയും നായികമാരാകുന്നു. ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

തികച്ചും ഒരു ഫാമിലി-ഇമോഷണല്‍-ഹൊറര്‍- ഇന്‍വെസ്റ്റിഗേഷന്‍-ത്രില്ലര്‍ ആണ് ചിത്തിനിയെന്ന് പറയാം..
പ്രണയവും മനോഹരഗാനങ്ങളും ഉദ്വേഗജനകമായ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. യുവനിരയില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പ്രശസ്ത ആക്ഷന്‍ ഡയറക്ടര്‍മാരായ ജി മാസ്റ്ററും, രാജശേഖരനും ചേര്‍ന്നാണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പാലക്കാടും പരിസരപ്രദേശങ്ങളിലുമായി 52 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് ചിത്രത്തിലെ ഒരു മനോഹര ക്ലാസിക്കല്‍ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. കലാ മാസ്റ്ററാണ് നൃത്തച്ചുവടുകള്‍ ഒരുക്കിയിട്ടുള്ളത്. ഒരു ക്ലാസിക്കല്‍ സോങ് കൂടാതെ, പ്രണയാര്‍ദ്രമായ രണ്ട് ഗാനങ്ങളും, ഒരു ട്രൈബല്‍ സോങ്ങും ചിത്രത്തിലെ ഹൈലൈറ്റുകളാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് പൂമല എന്നിവരുടേതാണ് വരികള്‍.

മധു ബാലകൃഷ്ണന്‍, സത്യ പ്രകാശ്, ഹരി ശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഒരു ഫോക്ക് സോംഗ് ആലപിച്ചിരിക്കുന്നത് സുഭാഷ് ബാബു, അനവദ്യ എന്നിവരും മറ്റു സംഘാംഗങ്ങളും ചേര്‍ന്നാണ്.. ‘കള്ളനും ഭഗവതിയും’ എന്ന സിനിമയ്ക്ക് ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.ചിത്രത്തിലെ മനോഹരദൃശ്യങ്ങള്‍ ക്യാമറയിലാക്കിയിരിക്കുന്നത് കള്ളനും ഭഗവതിയിലെയും ക്യാമറാമാന്‍ ആയ രതീഷ് റാം തന്നെയാണ്. ജോണ്‍കുട്ടിയാണ് എഡിറ്റര്‍. ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും രഞ്ജിത് അമ്പാടി മേക്കപ്പും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ : രാജശേഖരന്‍. കോറിയോഗ്രാഫി: കല മാസ്റ്റര്‍, സംഘട്ടനം: ജി മാസ്റ്റര്‍, രാജശേഖരന്‍ വി എഫ് എക്‌സ് : നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍ സൗണ്ട് മിക്‌സിംഗ്: വിപിന്‍ നായര്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : രാജേഷ് തിലകം പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് : ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍
അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് : അനൂപ് ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയില്‍ കട, അനൂപ് പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി: കെ പി മുരളീധരന്‍, സ്റ്റില്‍സ് : അജി മസ്‌കറ്റ്, പി ആര്‍ ഓ : എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago