‘കരയാത്ത ഒരു ദിവസം പോലുമില്ല പക്ഷേ എനിക്ക് ജീവിക്കണ്ടേ’ ; മകളെക്കുറിച്ച് ചിത്ര

ഇന്ത്യൻ സംഗീത ലോകത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ ഗായികയാണ് കെ.എസ് ചിത്ര. സ്വരമാധുര്യം കൊണ്ട് ഓരോ മലയാളിയുടെയും ഹൃദയം കീഴടക്കിയ പ്രിയഗായിക. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലുമെല്ലാം കൂട്ടായി ചിത്രയുടെ ശബ്ദമുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിന്റെ വാനമ്പാടിയായി ചിത്രയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, ഒറിയ എന്നിങ്ങനെ വിവിധ ഭാഷകളിൽ പാടി പ്രതിഭ തെളിയിച്ചിട്ടുണ്ട് ചിത്ര. കരിയറിൽ കൈനിറയെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും മലയാളത്തിന്റെ വാനമ്പാടിയെ തേടി എത്തിയിട്ടുണ്ട്. എന്നാൽ ഇതിനേക്കാളേറെ ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ ഒന്നായിരുന്നു ഏക മകൾ നന്ദന. മകളുടെ അകാല വിയോഗം ചിത്രയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. 2011ലെ ഒരു വിഷുനാളിൽ ദുബായിയിലെ വില്ലയിൽ നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിക്കുന്നത്. ഒമ്പത് വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. സ്പെഷ്യൽ ചൈൽഡ് ആയിരുന്നു നന്ദന.

മകൾ വേർപിരിഞ്ഞിട്ട് പന്ത്രണ്ട് വർഷം പിന്നിടുമ്പോഴും നീറുന്ന മനസുമായാണ് ചിത്ര ജീവിക്കുന്നത്. ഇപ്പോഴിതാ മകളുടെ ഓർമ്മകളിൽ ഒരിക്കൽ ചിത്ര പങ്കിട്ട വാക്കുകൾ ശ്രദ്ധ നേടുകയാണ്. അടുത്തിടെ പിറന്നാൾ ദിനത്തിൽ മകളെക്കുറിച്ച് ചിത്ര കുറിച്ച വാക്കുകൾ ആണ് വൈറലായി മാറുന്നത്. എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് മോളെ പൊയ്‌പോയത്. ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ മിസ് ചെയ്യുകയാണ്’, എന്നായിരുന്നു മകളുടെ പിറന്നാൾ ദിനത്തിൽ ചിത്രയുടെ കുറിപ്പ്. മകളെ നഷ്ടപ്പെട്ട ചിത്രയ്ക്ക് ഒരു കുഞ്ഞിനെ ദത്തെടുത്തു കൂടെ എന്നുള്ള ചോദ്യങ്ങൾ പലപ്പോഴും ആരാധകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു മാധ്യമപ്രവർത്തകനും ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. അന്ന് ചിത്ര നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. എൻ്റെ നന്ദന മോൾ തന്നെയാണ് ഇപ്പോഴും മനസ് നിറയെ. അവൾ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകുമായിരുന്നു. അനിയൻ്റെ കുഞ്ഞിനെ എടുത്താൽ പോലും അവൾക്ക് അത് ബുദ്ധിമുട്ടായിരുന്നു. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങൾ ശ്രമിച്ചിരുന്നതാണ്.

ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം നടത്തണം. അതുവരെ ഞാൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന മോളെ മാത്രം മനസിൽ വെച്ച് ജീവിക്കുന്നത്.” എന്നായിരുന്നു ചിത്ര പറഞ്ഞത്. തന്നെ പോലെ സങ്കടം അനുഭവിക്കുന്ന ഒരുപാട് പേർ ഈ ലോകത്തുണ്ടെന്ന് താൻ മനസിലാക്കിയെന്നും ചിത്ര പറഞ്ഞിരുന്നു. ഇപ്പോൾ കാണുന്ന ചിത്ര പഴയ ചിത്രയല്ല. ഞാനും എൻ്റെ ഭർത്താവും ഓരോ ദിവസവും വളരെ ഡിപ്രസ്ഡാണ്. ഞാൻ എല്ലാ ദിവസവും അവളെ ഓർത്തു കൊണ്ടാണ് എഴുന്നേൽക്കുന്നത്. കരയാത്ത ഒരു ദിവസം പോലുമില്ല. പക്ഷേ എനിക്ക് ജീവിക്കണ്ടേ, മരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ പോയല്ലേ പറ്റൂ എന്നും ചിത്ര ചോദിക്കുന്നു. ഇനി എന്ത് വലിയ ദുഖം വന്നാലും തനിക്ക് താങ്ങാൻ പറ്റുമെന്നും ചിത്ര മുൻപ് നൽകിയ അഭിമുഖത്തിലെ  വീഡിയോയിൽ പറയുന്നുണ്ട്. ഇതിലപ്പുറമൊന്നും എനിക്കിനി താങ്ങാനാവാത്തതായില്ല. അത്രത്തോളം വേദന അനുഭവിച്ചു. എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാൻ വേണ്ടിയാകും ദൈവം ഇങ്ങനൊരു വേദന എനിക്ക് തന്നത്. ഏതു മുറിവിനെയും കാലം മായ്ക്കുമെന്നാണ് പറയാറ്, പക്ഷേ എനിക്കേറ്റ ആ മുറിവ് കാലം ഉണക്കുന്നില്ല, പക്ഷേ എൻ്റെ നന്ദന എൻ്റെ മനസ്സിൽ നിന്ന് ഒരിഞ്ച് ഇറങ്ങിയിട്ടില്ലെന്നും ചിത്ര പറയുന്നു.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

9 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

12 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

13 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

14 hours ago