യുവാക്കള്‍ക്കിടയില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നു!! വിക്രം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിവാദത്തില്‍

എസ്യു അരുണ്‍ കുമാര്‍ വിക്രമിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘വീര ധീര ശൂരന്‍’ വിവാദത്തില്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. ഇരുകൈകളിലും കത്തിയുമായി നില്‍ക്കുന്ന വിക്രമിന്റെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ആയി പുറത്തുവിട്ടത്.

വിക്രമിന്റെ പിറന്നാള്‍ ദിനത്തില്‍ ഏപ്രില്‍ 17ന് ആയിരുന്നു പോസ്റ്റര്‍ പുറത്തെത്തിയത്. ഇരുകൈകളിലും കത്തിയുമായി നില്‍ക്കുന്ന പോസ്റ്റര്‍ യുവാക്കള്‍ക്കിടയില്‍ അക്രമം പ്രോത്സാഹിപ്പിക്കുമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ സെല്‍വം ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

യുവാക്കള്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കുകയാണ് വിക്രമും സിനിമയുടെ അണിയറപ്രവര്‍ത്തകരും, അതിനാല്‍ ഐപിസി പ്രകാരവും ഐടി പ്രിവന്‍ഷന്‍ ആക്ട് പ്രകാരവും വിക്രം, സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് സെല്‍വത്തിന്റെ പരാതിയില്‍ പറയുന്നത്.

‘ചിത്ത’ എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീര ധീര ശൂര. ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി ആരംഭിച്ചു കഴിഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. എസ് ജെ സൂര്യയും മലയാളി താരങ്ങളായ സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദുഷാര വിജയന്‍ ആണ് ചിത്രത്തിലെ നായിക.

Anu

Recent Posts

‘ഞാൻ എപ്പോഴും അസ്വസ്ഥയാണ്, മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ…’; നീരുവച്ച് വീർത്ത മുഖവുമായി ഉർഫി

ബി​ഗ് ബോസിലൂടെ എത്തി പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായ താരമാണ് ഉർഫി ജാവേദ്. ധരിക്കുന്ന വസ്ത്രം തന്നെയാണ് ഉർഫിയെ…

3 hours ago

‘അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ലെന്ന് പറഞ്ഞതാണ്’; ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകിയെന്ന് പ്രചാരണം, പ്രതികരിച്ച് നേഹ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പോരാട്ടങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ അവസാന അഞ്ചിൽ എത്താനുള്ള കടുത്ത…

3 hours ago

‘ഈ സ്ഥലത്ത് നല്ല വൈബ്’; സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റി ദി കേരള സ്റ്റോറി നായിക

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തിൽ അടക്കം ചർച്ചയായ നടിയാണ് അദാ ശർമ്മ. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം…

3 hours ago

‘എനിക്ക് ഭൂതങ്ങളെയൊന്നും പേടിയില്ല, മനുഷ്യന്മാരെയാണ് പേടി’.., വേഷപ്പകർച്ചയിൽ ആസിഫ് അലി; ‘ലെവൽ ക്രോസ്’ ടീസറെത്തി

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.…

4 hours ago

‘ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല’

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോൾ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോൻ - ആസിഫ് അലി കോമ്പോയിൽ ജിസ് ജോയ്…

4 hours ago

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

11 hours ago