‘ക്രൂ’ സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. കരീന കപൂർ, തബു, കൃതി സനോൺ എന്നിവർ എത്തുന്ന ട്രാക്ക് ബോളിവുഡിന്റെ എല്ലാകലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ചോളി കേ പീച്ചേ’ എന്ന പാട്ടിൻറെ റീമിക്സാണ്. ദിൽജിത് ദോസഞ്ചിനൊപ്പം ഇള അരുണാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 1993 ൽ പുറത്തിറങ്ങിയ ഖൽ നായക് എന്ന ചിത്രത്തിലാണ് ‘ചോളി കേ പീച്ചേ’ ഹിറ്റ് ഗാനം ഉണ്ടായിരുന്നത്. ഒരു പാർട്ടി സീനിൽ ഗാനത്തിൽ കരീന കപൂർ പിങ്ക് സിൽക്ക് സാരിയിൽ നൃത്തം ചെയ്യുന്നതാണ് പാട്ടിലുള്ളത്.
ഫറാ ഖാനാണ് നൃത്തസംവിധാനം. ഹോളി ആഘോഷത്തിൻറെ ഭാഗമായാണ് അണിയറക്കാർ ഗാനം പുറത്തുവിട്ടത്. മാർച്ച് 29നാണ് ക്രൂ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ട്രെയിലർ നേരത്തെ പുറത്തുവിട്ടിരുന്നു. കരീന കപൂർ, തബു, കൃതി സനോൺ എന്നിവർ ഏയർ ഹോസ്റ്റസുമാരായാണ് ചിത്രത്തിൽ എത്തുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതൽ പണം നേടാൻ അവർ നടത്തുന്ന ശ്രമങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നതെന്നാണ് സൂചനകൾ.
ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്വർക്ക് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിൽജിത് ദോസഞ്ജ്, കപിൽ ശർമ്മ, രാജേഷ് ശർമ്മ, സസ്വത ചാറ്റർജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…