ജയറാമിന്റെ മകൾക്ക് ക്രിസ്ത്യൻ കല്യാണം?; ചിത്രങ്ങൾ പങ്കുവെച്ച് മാളവിക

നടൻ ജയറാമം ഭാര്യ പാര്വതിയുമിപ്പോൾ  മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ആദ്യം കാളിദാസിന്റെ വിവാഹനിശ്ചയമായിരുന്നു നടന്നത്. അത് ഹിന്ദു ആചാരപ്രകാരം ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മോഡലായ തരിണി കലിം​ഗരായരുമായാണ് കാളിദാസിന്റെ വിവാ​ഹനിശ്ചയം നടന്നത്. വിവാഹ​നിശ്ചയ ചടങ്ങുകൾക്ക് ശേഷം സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷനും ഒരുക്കിയിരുന്നു. കാളിദാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മാളവികയുടെ വിവാഹനിശ്ചയവും നടത്തിയിരുന്നു. വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നത് വൈറലായിരുന്നു. ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവെച്ചിട്ടില്ലായിരുന്നു. വിവാഹനിശ്ചയത്തിന് ശേഷമാണ് തന്റെ വരന്റെ വിവരങ്ങൾ മാളവിക പുറത്തുവിട്ടത്. കൂർ‌​​ഗിൽ വെച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. നടി അപർണ ബാലമുരളിയുടെ നേതൃത്വത്തിലുള്ള ഇവന്റ്മാനേജ്മെന്റ് ടീമായിരുന്നു മാളവികയുടെ വിവാഹനിശ്ചയത്തിനുള്ള വേദിയും മറ്റും അലങ്കരിച്ചത്. ഹിന്ദു ആചാരപ്രകാരം മാത്രമല്ല ക്രിസ്ത്യൻ ആചാരപ്രകാരവും മാളവികയുടെ വിവാഹനിശ്ചയം നടന്നുവെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ക്രിസ്ത്യൻ രീതിയിൽ നടന്ന എൻ​ഗേജ്മെന്റിന്റെ ചിത്രങ്ങൾ മാളവിക സോഷ്യൽമീഡിയയിൽ‌ പങ്കിട്ടു. നനുത്ത തൂവെള്ള ​ഗൗണും നീളൻ വെയിലും ധരിച്ച് സിംപിൾ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് എൻ​ഗേജ്മെന്റിന് മാളവിക എത്തിയത്. കറുത്ത സ്യൂട്ടായിരുന്നു വരന്റെ വേഷം. വളരെ വേണ്ടപ്പെട്ട കുറച്ചുപേർ മാത്രം പങ്കെടുത്ത ചടങ്ങാണിത് എന്ന് മനസിലാക്കാം. മൊബൈൽ ഫോൺ ടോർച്ച വെളിച്ചത്തിന്റെ ഇടയിലൂടെ നടന്നു നീങ്ങുന്ന മാളവികയും നവനീതിനെയുമൊക്കെ ചിത്രങ്ങളിൽ കാണാം. സ്ഥലം ഏതാണെന്നു എവിടെയാണെന്നോ പരാമർശമില്ല. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആവാനുള്ള സാധ്യതയുമില്ല എന്നാണ് ആരാധകർ കമാറ്റുകളായി പങ്കുവെക്കുന്നത്.   ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ക്രിസ്തീയ വധൂ-വരന്മാര്‍ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തില്‍ മാളവികയും വരനും ഒരുങ്ങിയെത്തിയിരിക്കുന്നത്.

ചില ചിത്രങ്ങള്‍ കണ്ടാല്‍ ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നതെന്ന് തോന്നിപ്പോകും. അതുകൊണ്ട് തന്നെ വരന്‍ ക്രിസ്ത്യാനിയാണോയെന്ന് ചോദിച്ച് ചിലര്‍ എത്തിയിട്ടുണ്ട്. നവനീത് ഗിരീഷാണ് മാളവികയുടെ പ്രതിശ്രുത വരൻ. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ. മാളവിക അഭിനയ കുടുംബത്തിലെ അംഗം ആണെങ്കിലും, ഇനിയും സിനിമയിൽ വന്നിട്ടില്ല. മോഡലിംഗ് ആണ് മാളവികയുടെ മേഖല. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മുന്നിന് ഗുരുവായൂരില്‍ വെച്ചായിരിക്കും എന്നാണ് നേരത്തെ പുറത്തു വന്ന വിവരങ്ങൾ . ‘അതേസമയം  കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍ത കാളിദാസിന്റെ വധു തരിണി  കലിംഗരായര്‍. തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.  ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ പങ്കുവെച്ചത് ചര്‍ച്ചയായി മാറുകയും ചെയ്‍തു. അതിനു പിന്നാലെയെത്തിയ വാലന്റൈൻ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്‍തതോടെ ആരാധകര്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. ജയറാമിന്റെയും പാര്‍വതിയുടെയും രണ്ട് മക്കളുടെയും വിവാഹ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago